- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ സജ്ജമെന്ന് യോഗി ആദിത്യനാഥ്
ലഖ്‌നോ: താലിബാന്‍ ഇന്ത്യയ്‌ക്കെതിരേ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യം ശക്തമാണ്. വേറൊരു രാജ്യവും ഇന്ത്യയ്‌ക്കെതിരേ കണ്ണുയര്‍ത്താന്‍ ഇന്ന് ധൈര്യപ്പെടില്ല. താലിബാന്‍ കാരണം പാകിസ്താനും അഫ്ഗാനിസ്താനും അസ്വസ്ഥതകള്‍ അനുഭവിക്കുകയാണ്. പക്ഷേ, ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞാല്‍ വ്യോമമാര്‍ഗം തിരിച്ചടിയുണ്ടാവുമെന്ന് അവര്‍ക്ക് അറിയാം'- യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ എതിരാളികളെയും യോഗി വിമര്‍ശിച്ചു. ഇന്ത്യയുടെ വികസനത്തിനായി ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രാമഭക്തരെ കൊലപ്പെടുത്തിയവര്‍ക്ക് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭറിനെതിരേയും യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയ സ്വന്തം കുടുംബത്തിന്റെ വികസനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്. അച്ഛന്‍ മന്ത്രിയാവാന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു മകന്‍ എംപിയും മറ്റൊരാള്‍ക്ക് എംഎല്‍സിയും ആവാനാണ് ആഗ്രഹിച്ചത്. ഇത്തരക്കാരുടെ ബ്ലാക്ക്‌മെയിലിങ്ങിന് ഏര്‍പ്പെടുന്നവരുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം- ആദിത്യനാഥ് പറഞ്ഞു.
'എന്റെ മന്ത്രിസഭയില്‍ രാജ്ഭര്‍ സമുദായത്തില്‍നിന്നുള്ള രണ്ട് മന്ത്രിമാരുണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തില്‍, ഒരു മന്ത്രി ബഹ്‌റൈച്ചില്‍ മഹാരാജാ സുഹേല്‍ദേവിന്റെ സ്മാരകം പണിയുന്നതിനെ എതിര്‍ത്തു, അതേസമയം അനില്‍ രാജ്ഭര്‍ ഒരു മഹത്തായ സ്മാരകം നിര്‍മിക്കാന്‍ ആഗ്രഹിച്ചു. സ്മാരകം പണിയണം- രാജ്ഭറിന്റെ പേരെടുത്തുപറയാതെ ആദിത്യനാഥ് പറഞ്ഞു. ഇന്ന് ബഹ്‌റൈച്ചില്‍ മഹത്തായ സ്മാരകം പണിയുകയാണ്. ബിജെപി സര്‍ക്കാര്‍ ബഹ്‌റൈച്ചിലെ മെഡിക്കല്‍ കോളജിന് സുഹേല്‍ദേവിന്റെ പേര് നല്‍കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാരാജാ സുഹേല്‍ദേവിന് വേണ്ടി എന്ത് ചെയ്തു?' 'സുഹേല്‍ദേവ് സ്മാരകം നിര്‍മിച്ചാല്‍ ആളുകള്‍ ഖാസിയെ മറക്കുമെന്നും രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങില്‍ ഏര്‍പ്പെടുന്നവരെ ചവറ്റുകുട്ടയില്‍ തള്ളുമെന്നും മുഹമ്മദ് ഘോറിയുടെയും ആക്രമണകാരിയായ ഖാസിയുടെയും അനുയായികള്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ സുഹേല്‍ദേവിന്റെ സ്മാരകത്തെ പരോക്ഷമായി എതിര്‍ക്കുന്നത്.' സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വികസനവുമായി ഒരു ബന്ധവുമില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.
RELATED STORIES
ഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT