- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസമിലെ മദ്‌റസകളെ സ്‌കൂളുകളാക്കി മാറ്റല്‍; കോടതിയില്‍ ചോദ്യംചെയ്യുമെന്ന് എഐയുഡിഎഫ്
ഗുവാഹത്തി: അസമില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകളെ സ്‌കൂളുകളാക്കാനുള്ള തീരുമാനത്തിനെതിരേ എഐയുഡിഎഫ്(ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) രംഗത്ത്. സര്‍ക്കാര്‍ നടത്തുന്ന മദ്‌റസകളെ സ്‌റ്റേറ്റ് ബോര്‍ഡിന് കീഴിലുള്ള സാധാരണ സ്‌കൂളുകളാക്കി മാറ്റാനുള്ള പുതിയ ബില്ലിനെ എതിര്‍ത്ത എഐയുഡിഎഫ് നിയമനിര്‍മ്മാണത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി. അസം നിയമസഭ ബുധനാഴ്ച പാസാക്കിയ പുതിയ നിയമം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസാക്കിയത്.
'1995 ലെ പ്രൊവിഷനലൈസേഷന്‍ ആക്റ്റ് നിലവിലുണ്ടായിരിക്കെ അസമീസ് സര്‍ക്കാര്‍ മദ്‌റസകളെ അടച്ചുപൂട്ടാനാണ് ഈ നിയമം കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഈ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എയുയുഡിഎഫ് ജനറല്‍ സെക്രട്ടറി ഡോ. ഹാഫിസ് റാഫിഖുല്‍ ഇസ് ലാം എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഈ സ്ഥാപനങ്ങളെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇപ്പോള്‍ സ്ഥാപനങ്ങളെ കൊല്ലുകയാണ്. സ്വന്തം കുട്ടിയെ കൊല്ലുന്നത് പോലെയാണിതെന്നും അദ്ദേഹം ആരോപിച്ചു.
മത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ അസമിലെ കുമാര്‍ ഭാസ്‌കര്‍ വര്‍മ്മ സംസ്‌കൃത-പുരാതന പഠന സര്‍വകലാശാലയില്‍ വേദങ്ങളെയും പുരാണങ്ങളെയും ഗീതയെയും കുറിച്ചുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ടെന്ന് റാഫിഖുല്‍ ഇസ് ലാം പറഞ്ഞു. പത്താം ക്ലാസ് വരെ അസമിലെ മദ്‌റസകളില്‍ അറബി സാഹിത്യവും ദൈവശാസ്ത്രവും കൂടാതെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നമമി ബ്രഹ്മപുത്ര, നമമി ബരാക് തുടങ്ങി വിവിധ മതപരമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നടത്തുന്നുണ്ട്. എല്ലാ മതവിഭാഗത്തിലുമുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മദ്‌റസകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ എന്താണ് എതിര്‍പ്പെന്നും അദ്ദേഹം ചോദിച്ചു. അസമില്‍ സര്‍ക്കാര്‍ നടത്തുന്ന 600ലേറെ മദ്‌റസകളില്‍ 1,40,000 കുട്ടികള്‍ പഠിക്കുന്നതായും എഐയുഡിഎഫ് റാഫിഖുല്‍ ഇസ് ലാം നേതാവ് പറഞ്ഞു.
AIUDF to challenge bill on Madrasa conversion in court
RELATED STORIES
എല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMT