India

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന: അമിത് ഷാ സമിതിയുടെ പുതിയ ചെയര്‍മാന്‍

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പന: അമിത് ഷാ സമിതിയുടെ പുതിയ ചെയര്‍മാന്‍
X

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ പുതിയ ചെയര്‍മാനായി അഭ്യന്തര മന്ത്രി അമിത്ഷായെ നിയമിച്ചു. സമിതിയിലുണ്ടായിരുന്നു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കിരിയെ ഒഴിവാക്കിയും അമിത്ഷായെ ചെയര്‍മാനായും തിരഞ്ഞെടുത്താണ് സമിതി പുനസ്സംഘടിപ്പിച്ചത്.

നിര്‍മലാ സീതാരാമന്‍,ഹര്‍ഷദീപ് സിങ്പുരി, പിയൂഷ് ഗോയല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നതിനായി രണ്ടുവര്‍ഷം മുമ്പാണ് എയര്‍ ഇന്ത്യ സ്‌പെസിഫിക്ക് അള്‍ട്ടര്‍നേറ്റീവ് മെക്കാനിസം എന്ന പേരില്‍ സമിതി രൂപീകരിച്ചത്. നിതിന്‍ ഗഡ്കരിയായിരുന്നു അഞ്ചംഗസമിതിയുടെ തലവന്‍. ഈ സമിതിയാണ് ഇപ്പോള്‍ പുനസ്സംഘടിപ്പിക്കുകയും അമിത്ഷായെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തത്.

ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it