India

എറിക്‌സന് നല്‍കാനുളള തുകയില്‍ 459 കോടി അനില്‍ അംബാനി തിരിച്ചടച്ചു

എറിക്‌സന് നല്‍കാനുളള തുകയില്‍ 459 കോടി അനില്‍ അംബാനി തിരിച്ചടച്ചു
X

ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സിന് സുപ്രിം കോടതി നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കേ 459 കോടി തിരിച്ചടച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നു എറിക്‌സണ് കുടിശ്ശിക നല്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഇതു നല്‍കാത്തതിനെ തുടര്‍ന്നു അനില്‍ അംബാനിയെ ജയിലില്‍ അടയ്ക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കേയാണ് അനില്‍ അംബാനി 459 കോടി തിരിച്ചത്.

Next Story

RELATED STORIES

Share it