India

ഏഷ്യാകപ്പ് ദുബയില്‍; ഇന്ത്യ പാകിസ്താനോട് കളിക്കുമെന്ന് ഗാംഗുലി

മെല്‍ബണില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് റണ്‍സിന്റെ വിജയത്തോടെ ട്വന്റി- 20 വനിതാ ലോകകപ്പില്‍ സെമിയിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു.

ഏഷ്യാകപ്പ് ദുബയില്‍; ഇന്ത്യ പാകിസ്താനോട് കളിക്കുമെന്ന് ഗാംഗുലി
X

കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ട്വന്റി- 20 ടൂര്‍ണമെന്റിന് ദുബയ് വേദിയാവുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പാകിസ്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദി. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് വേദി മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദുബയ്ക്ക് നറുക്കുവീണത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും കളിക്കുമെന്ന കാര്യം ഉറപ്പായി. ദുബയ് ഏഷ്യാ കപ്പിന് വേദിയാവുമ്പോള്‍ ഇന്ത്യ പാകിസ്താനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. മാര്‍ച്ച് 3 ന് നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗത്തിനായി ദുബയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഈഡന്‍ ഗാര്‍ഡനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.

മെല്‍ബണില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് റണ്‍സിന്റെ വിജയത്തോടെ ട്വന്റി- 20 വനിതാ ലോകകപ്പില്‍ സെമിയിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു. നിഷ്പക്ഷമായ വേദിയില്‍വച്ച് മല്‍സരം നടക്കുകയാണെങ്കില്‍ പാകിസ്താനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സപ്തംബറിലാണ് ഏഷ്യാ കപ്പിന് ദുബയ് വേദിയാവുക. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി വഴങ്ങിയെങ്കിലും കോഹ്‌ലിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ മുമ്പും ഇതുപോലെ തിരിച്ചുവന്നിട്ടുണ്ട്. ഇനിയും ഒരു ടെസ്റ്റ് ബാക്കിയുണ്ടല്ലോ എന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it