India

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം
X

ഹൈദരാബാദ്: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്.തെലങ്കാനയിലും കര്‍ണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. നിര്‍വ്വാഹക സമിതി യോഗത്തിന് മുമ്പായി മുതിര്‍ന്ന നേതാക്കള്‍ തെലങ്കാനയിലും കര്‍ണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.

ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ ആവിഷ്‌കരിക്കും. തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തില്‍ ഉണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും.

അതേസമയം, കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 89 കാരനായ അമരീന്ദര്‍ സിങ് ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദര്‍ സിങുമായി സംസാരിച്ചതായും സൂചനയുണ്ട്.

Next Story

RELATED STORIES

Share it