India

ഡല്‍ഹിയില്‍ ബിജെപി നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നിവിടങ്ങളില്‍ സിറ്റിങ് എംപിമാരെയാണ് ബി ജെ പി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്.

ഡല്‍ഹിയില്‍ ബിജെപി നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നിവിടങ്ങളില്‍ സിറ്റിങ് എംപിമാരെയാണ് ബി ജെ പി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. ചാന്ദ്‌നിചൗക്കില്‍നിന്ന് ഡോ. ഹര്‍ഷവര്‍ധന്‍ ജനവിധി തേടും. നിലവില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രിയാണ് ഇദ്ദേഹം. മനോജ് തിവാരി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍നിന്ന് വീണ്ടും ജനവിധി തേടും. സൗത്ത് ഡല്‍ഹിയില്‍നിന്ന് രമേഷ് ബിധുരിയും വെസ്റ്റ് ഡല്‍ഹിയില്‍നിന്ന് പര്‍വേഷ് ശര്‍മയും മത്സരിക്കും.

ആകെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഈസ്റ്റ് ഡല്‍ഹി, ന്യൂഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ തീരുമാനിച്ചത്. പഞ്ചാബിലെ അമൃത്സറിലെയും മധ്യപ്രദേശിലെ ഇന്‍ഡോറിലെയും ഉത്തര്‍ പ്രദേശിലെ ഘോസിയിലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍നിന്ന് ശങ്കര്‍ ലാല്‍വാനിയും അമൃത്സറില്‍നിന്ന് ഹര്‍ദീപ് പുരിയും ഘോസിയില്‍നിന്ന് ഹരിനാരായണ്‍ രാജ്ബറും ജനവിധി തേടും.

Next Story

RELATED STORIES

Share it