India

ബിജെപി ദേശീയ വക്താവ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പത്രയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബിജെപി ദേശീയ വക്താവ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍
X

ന്യൂഡല്‍ഹി: കൊവിഡ് ലക്ഷണങ്ങളോടെ ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പത്രയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രധാന ദേശീയ വക്താക്കളില്‍ ഒരാളാണ് പത്ര.

വാര്‍ത്താചാനലുകളിലെ ചര്‍ച്ചകളിലും മറ്റും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ബിജെപി മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിലും പത്ര സജീവമാണ്.

Next Story

RELATED STORIES

Share it