- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷാ എത്തുന്നതിനു തൊട്ടു മുമ്പ് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയില്‍
ബിജെപി പ്രവര്‍ത്തകനായ അര്‍ജുന്‍ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്‍ക്കത്ത:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായ അര്‍ജുന്‍ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അര്‍ജുന്‍ ചൗരസ്യ ബിജെപിയുടെ യുവജന സംഘടനയുടെ കൊല്‍ക്കത്ത മേഖലാ വൈസ് പ്രസിഡന്റായിരുന്നുവെന്ന് നോര്‍ത്ത് കൊല്‍ക്കത്തയിലെ ബിജെപി ജില്ലാ പ്രസിഡന്റ് കല്യാണ്‍ ചൗബെ വ്യക്തമാക്കി.
''അര്‍ജുന്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അമിത് ഷാ കൊല്‍ക്കത്തയിലെത്തുമ്പോള്‍ സ്വീകരിക്കാനായി പദ്ധതിയിട്ടിരുന്ന 200 അംഗങ്ങളുടെ ബൈക്ക് റാലി നയിക്കേണ്ടത് അര്‍ജുനായിരുന്നു. ഘോഷ് ബഗാന്‍ റെയില്‍വേ യാര്‍ഡിനു സമീപം ആളോഴിഞ്ഞ കെട്ടിടത്തിലാണ് ഇന്ന് രാവിലെ അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തിയത്'- കല്യാണ്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രീയ എതിരാളികള്‍ തങ്ങളുടെ പ്രവര്‍ത്തകനെ കൊന്ന് കെട്ടിത്തൂക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നു.അര്‍ജുനെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
അമിത് ഷാ കൊല്‍ക്കത്തയിലെത്തുന്നതിനു മുന്നോടിയായി അര്‍ജുന്‍ ചൗരസ്യയെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം.
സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും മരണം സിബിഐ അന്വേഷിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMTലൗഡ് സ്പീക്കര്‍ നിയന്ത്രണം: ബാങ്ക് വിളിക്ക് ആപ്പുമായി മുംബൈയിലെ...
29 Jun 2025 2:42 PM GMT