- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബജറ്റിലെ ഓരോ സംഖ്യകളും കള്ളം; സാമൂഹിക വിവേചനങ്ങളെ അടിസ്ഥാനമാക്കിയുള്ളത്: ജയതി ഘോഷ്
കൃഷി, തൊഴില്‍, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ തൊഴില്‍ മേഖലകളിലെല്ലാം വെട്ടിക്കുറക്കലുണ്ടായെന്നും മുംബൈയില്‍ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കെയാണ് ഘോഷ് വെളിപ്പെടുത്തിയത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രണ്ടാംതവണ അവതരിപ്പിച്ച ബജറ്റിലെ ഒരോ സംഖ്യങ്ങളും കള്ളവാണെന്ന് ജെഎന്‍യു സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസര്‍ ജയതി ഘോഷ്. ഇന്ത്യയുടെ ഇപ്പോഴത്തെ മാന്ദ്യം 1991, 2008 വര്‍ഷത്തേക്കാള്‍ മോശമാണ്. മാത്രമല്ല ബജറ്റ് എല്ലാ തൊഴില്‍ തീവ്രമേഖലകള്‍ക്കുമുള്ള വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും ഘോഷ് പറഞ്ഞു. കൃഷി, തൊഴില്‍, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ തൊഴില്‍ മേഖലകളിലെല്ലാം വെട്ടിക്കുറക്കലുണ്ടായെന്നും മുംബൈയില്‍ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കെയാണ് ഘോഷ് വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലെ ഒരോ സംഖ്യങ്ങളും തെറ്റാണ്. ഒരോ ഇനങ്ങളുടെ രസീതും പുതുക്കിയ എസ്റ്റിമേറ്റും അവര്‍ക്ക് നേര്‍ത്തെ ലഭിച്ചു. ഇതെല്ലാം എങ്ങനെ സാധിച്ചുവെന്നാണ് ഘോഷ് ഉയര്‍ത്തുന്ന ചോദ്യം. അതിനാല്‍ ഇവരുടെ പക്കലുള്ളതെല്ലാം വ്യാജമാണന്നും ഘോഷ് പറഞ്ഞു. 2016 വരെ കേന്ദ്ര ബജറ്റ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് അവതരിപ്പിച്ചിരുന്നത്. 2017ല്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയാണ് ഫെബ്രുവരി 1 ന് കേന്ദ്രബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. നിലവിലെ ബജറ്റ് അനുസരിച്ച് ഡിസംബര്‍ വരെയുള്ള കണക്കുകള്‍ മാത്രമാണ് നമ്മുടെ കൈകളിലുണ്ടാവുക.
അതിനാല്‍, അടുത്ത മൂന്നുമാസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് അവര്‍ കണക്കാക്കേണ്ടതുണ്ട്. അവിടെയാണ് അവര്‍ കള്ളം പറയുന്നതെന്നും ഘോഷ് പറഞ്ഞു. സാമ്പത്തിക മുന്നേറ്റത്തിന്റെ കാലഘട്ടമായി പറയപ്പെടുന്ന 2000ത്തിന്റെ മധ്യത്തില്‍ തന്നെ പ്രതിസന്ധികള്‍ ആരംഭിച്ചിരുന്നു. ധാരാളം പ്രശ്‌നങ്ങള്‍ ആരംഭിച്ച കാലഘട്ടമാണിത്. സാമ്പത്തിക വളര്‍ച്ചയില്‍ അസമത്വം ഉയര്‍ന്നു. ഇത് കൂടുതല്‍ വിഭാഗീയതയും അസമത്വവുമുണ്ടാക്കി. തൊഴില്‍ മേഖലയെ അടക്കം ബാധിച്ചു. ബജറ്റ് തികച്ചും സാമൂഹിക വിവേചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. വിവരങ്ങളുടെ അഭാവത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് കൃത്യമായ കണക്കുകള്‍ തയ്യാറാക്കുക അസാധ്യമാണന്നും ഘോഷ് വ്യക്തമാക്കി.
RELATED STORIES
ചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT''കസേര പിടിച്ചിടാന്‍ പോലും യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടില്ല, വേദി...
8 Jan 2025 12:34 PM GMT''പരാതി നല്കാന് എത്തിയ യുവതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ്...
8 Jan 2025 12:25 PM GMTഎമര്‍ജന്‍സി സിനിമ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് കങ്കണാ റണാവത്ത്
8 Jan 2025 12:21 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട്: ദേശീയ സുരക്ഷാ കമ്മിറ്റി രൂപീകരിക്കണമെന്ന...
8 Jan 2025 11:53 AM GMTഅസം ഖനിയിലെ അപകടം: എട്ട് പേരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതശ്രമം
8 Jan 2025 11:30 AM GMT