India

പാര്‍ലമെന്റ് സമ്മേളനം ജനുവരി 29 മുതല്‍; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി 15നും മാര്‍ച്ച് എട്ടിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേനം നടക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനം ജനുവരി 29 മുതല്‍; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
X

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഏപ്രില്‍ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി 15നും മാര്‍ച്ച് എട്ടിനും ഇടയില്‍ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേനം നടക്കുന്നത്. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തില്‍ കൊവിഡ് സുരക്ഷാ നടപടികളും മുന്‍കരുതലുകളും പഴയതുപോലെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക.

ഇത്തവണ സഭ അഞ്ചുമണിക്കൂര്‍ സമ്മേളിക്കും. ചോദ്യോത്തരവേളയുമുണ്ടാവും. മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സന്ദര്‍ശകരെ അനുവദിക്കില്ല. കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍ മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങള്‍ അനുവദിച്ചിരുന്നില്ല. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക.

രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ ഹാളിനുപുറമേ ലോക്‌സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും. കഴിഞ്ഞവര്‍ഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി എംപിമാര്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം വെട്ടിക്കുറച്ചിരുന്നു. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ശീതകാല സമ്മേളനം ഒഴിവാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it