India

സിഎഎ ; ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച 55 ഓളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സിഎഎ ; ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച 55 ഓളം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 55 ലധികം വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. എസ്‌ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ആണ് പ്രതിഷേധിച്ചത്. പോലിസ് കാംപസില്‍ കയറി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

എന്നാല്‍ വരുംദിവസങ്ങളിലും കാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. 2018ലും സിഎഎ വിരുദ്ധ സമരത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നു.ചെന്നൈയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ചെപ്പോക്ക് പ്രസിഡന്‍സി കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.വിവിധ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.അസമില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിജ്ഞാപനം കത്തിച്ചു.സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളുടെ അധികാരത്തെ കവര്‍ന്നെടുക്കുന്നതാണ് കേന്ദ്രത്തിന്റെ ചട്ടമെന്നും വിജ്ഞാപനമിറക്കിയ സമയവും സംശയാസ്പദമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.





Next Story

RELATED STORIES

Share it