- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതം മാനദണ്ഡമാവരുത്; പൗരത്വനിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് അമര്ത്യാസെന്
നിയമം ഭരണഘടനാ വിരുദ്ധമായതിനാല് സുപ്രിംകോടതി തള്ളണം. സുപ്രിംകോടതിയില്നിന്ന് നിയമത്തിനെതിരായ വിധിയുണ്ടാവുമെന്നാണ് താന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബംഗളൂരു: പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല് സമ്മാനജേതാവുമായ അമര്ത്യാസെന്. പൗരത്വത്തിനു മതം മാനദണ്ഡമാവുന്നത് അംഗീകരിക്കാനാവുന്നതല്ല. ഭരണഘടന ഇത് അനുവദിക്കുന്നില്ല. നിയമം ഭരണഘടനാ വിരുദ്ധമായതിനാല് സുപ്രിംകോടതി തള്ളണം. സുപ്രിംകോടതിയില്നിന്ന് നിയമത്തിനെതിരായ വിധിയുണ്ടാവുമെന്നാണ് താന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവില് ഇന്ഫോസിസ് പുരസ്കാരങ്ങള് വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമര്ത്യാസെന്. ഒരു വ്യക്തി ജനിച്ചതും താമസിച്ചതും മറ്റുമുള്ള സ്ഥലമാണ് പൗരത്വം തീരുമാനിക്കുന്നതിന് ശരിക്കും പ്രാധാന്യം നല്കേണ്ടത്. തന്റെ അഭിപ്രായത്തില് ഇത് ഭരണഘടനയുടെ വ്യവസ്ഥകള് ലംഘിക്കുന്നതാണ്.
മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നിര്ണയിക്കുന്നത് വിവേചനത്തിന് കാരണമാവുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്സ്റ്റിറ്റിയുവന്റ് അസംബ്ലിയില് തീരുമാനിച്ച കാര്യമാണ്. പൗരത്വം നല്കുകയെന്നത് മതത്തില്നിന്ന് സ്വതന്ത്രമായിരിക്കണം. പൗരത്വം നല്കുന്ന കാര്യം പരിഗണിക്കുമ്പോള്, ഒരാള് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് കണക്കിലെടുക്കേണ്ടത്. അതേസമയം, പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള് ഉള്പ്പടെയുള്ളവരെ മറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് പരിഗണിക്കണം. ജെഎന്യു അക്രമങ്ങളേയും അദ്ദേഹം ശക്തമായി അപലപിച്ചു. പുറത്തുനിന്നുള്ളവര് പ്രവേശിക്കുന്നത് തടയാന് സര്വകലാശാലയ്ക്ക് കഴിഞ്ഞില്ല. സര്വകലാശാലാ അധികൃതരും പോലിസും തമ്മിലുള്ള ആശയവിനിമയം വൈകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED STORIES
ഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMT