- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ.ആനന്ദ് തെല്‍തുംബ്‌ദെയ്‌ക്കെതിരായ കേസ് റദ്ദാക്കണം: എന്‍സിഎച്ച്ആര്‍ഒ
അദ്ദേഹത്തിനെതിരേ പോലിസ് ചുമത്തിയ കേസ് റദ്ദാക്കണം. മാസങ്ങളായി ജയിലില്‍ അടച്ചിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവരെ എത്രയുംവേഗം മോചിപ്പിക്കാനും തയ്യാറാവണം. മുഴുവന്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് ബിജെപി നേതൃത്വം കൊടുക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുമെന്നും എന്‍സിഎച്ച്്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ ഡോ.ആനന്ദ് തെല്‍തുംബ്‌ദെക്കെതിരേ പൂനെ പോലിസ് യുഎപിഎ പ്രകാരം കേസെടുത്തതില്‍ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) ശക്തമായി പ്രതിഷേധിച്ചു. ഡോ.ആനന്ദ് തെല്‍തുംബ്‌ദെയ്ക്ക് എന്‍സിഎച്ച്ആര്‍ഒയുടെ പരിധിയില്ലാത്ത പിന്തുണയുണ്ടാവും. അദ്ദേഹത്തിനെതിരേ പൂനെ പോലിസ് ചുമത്തിയ കേസ് റദ്ദാക്കണം. മാസങ്ങളായി ജയിലില്‍ അടച്ചിരിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവരെ എത്രയുംവേഗം മോചിപ്പിക്കാനും തയ്യാറാവണം. മുഴുവന്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് ബിജെപി നേതൃത്വം കൊടുക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുമെന്നും എന്‍സിഎച്ച്്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ഇപ്പോള്‍ തെല്‍തുംബ്‌ദെയ്‌ക്കെതിരേ യുഎപിഎ ചുമത്തിയിരിക്കുന്നത്. ജനുവരി 14നാണ് സുപ്രിംകോടതിയില്‍ പൂനെ പോലിസ് ഇതുസംബന്ധിച്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. സംഘര്‍ഷത്തിന്റെ മറവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരേ വ്യാപകമായി യുഎപിഎ ചുമത്തി. ഇതിന്റെ പേരില്‍ പത്തോളം പേര്‍ മാസങ്ങളായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. യുഎപിഎ വകുപ്പിലെ കടുത്ത വ്യവസ്ഥകള്‍ കാരണം ജാമ്യം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്.
ഏതെങ്കിലും വ്യക്തിക്കെതിരേ യുഎപിഎ ചുമത്തപ്പെട്ടാല്‍ എത്രകാലംവരെയും ജയിലില്‍ തളച്ചിടാന്‍ കഴിയും. ഭീമാ കൊറേഗാവ് ദിനാചരണ പരിപാടിയില്‍ ആനന്ദ് തെല്‍തുംബ്‌ദെ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന് യാതൊരു പങ്കാളിത്തവുമില്ലാത്ത സംഭവത്തിന്റെ പേരിലാണ് അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കാന്‍ നീക്കം നടക്കുന്നത്. ബുദ്ധിജീവികളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും വേട്ടയാടുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തെറ്റായ നടപടികളെ എന്‍സിഎച്ച്ആര്‍ഒ ശക്തമായി അപലപിച്ചു.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT