India

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസ്

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസ്
X

കൊല്‍ക്കത്ത: പാര്‍ട്ടി യോഗത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ബോളിവുഡ് നടനും ബി ജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ബംഗാള്‍ പോലിസ് കേസെടുത്തു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബൗബസാര്‍ പോലിസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27-ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു വിദ്വേഷപ്രസംഗം.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണ് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ അംഗത്വ വിതരണ ക്യാംപയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന്‍ ചക്രവര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it