- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ മോഷണശ്രമം ചെറുത്ത യുവതിയെ കുത്തിക്കൊന്നു (വീഡിയോ)
അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങി കുട്ടിയുമായി വീട്ടിലേക്ക് മടങ്ങിപ്പോവുമ്പോഴാണ് മോഷ്ടാവ് 25കാരിയായ യുവതിയുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍, മോഷണശ്രമം ചെറുത്ത യുവതിയെ മോഷ്ടാവ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മോഷ്ടാവ് പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും യുവതി തടയുന്നതും കുത്തുന്നതും സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
दिल्ली के आदर्श नगर में स्नैचिंग का विरोध करने पर गोद मे बच्चा लेकर जा रही महिला के गर्दन पर बदमाश ने दो बार चाकू से किया वार, अस्पताल में महिला की मौत। दिल्ली में आए दिन होती है स्नैचिंग की वारदात, इस वारदात ने फिर उठाए पुलिस पैट्रोलिंग पर सवाल। @indiatvnews @DelhiPolice pic.twitter.com/gsrlIr18la
— Abhay parashar (@abhayparashar) February 28, 2021
സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്.
സഹോദരിയെ പിന്തുടര്ന്ന് മോശമായി പെരുമാറിയ 17കാരനെയാണ് കഴിഞ്ഞദിവസം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കല്‍ക്കാജി പ്രദേശത്തായിരുന്നു സംഭവം. 17കാരന് എയിംസ് ട്രോമ സെന്ററില്‍ ചികില്‍സയിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
RELATED STORIES
നവജാതശിശു മരിച്ച നിലയില്‍, ദുരൂഹത
28 Dec 2024 9:45 AM GMTഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി...
28 Dec 2024 9:33 AM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTതാനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി
28 Dec 2024 7:57 AM GMTനവീന്‍ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി ...
28 Dec 2024 7:42 AM GMTപെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:...
28 Dec 2024 7:29 AM GMT