India

ബലാല്‍സംഗക്കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശിലെ നിയമ വിദ്യാര്‍ഥിനി നല്‍കിയ ബലാല്‍സംഗക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മുമ്പായി ചിന്‍മയാനന്ദിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

ബലാല്‍സംഗക്കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ നിയമ വിദ്യാര്‍ഥിനി നല്‍കിയ ബലാല്‍സംഗക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്‍മയാനന്ദിനെ പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഹിന്മയാനന്ദിനെ 14 ജിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിന് മുമ്പായി ചിന്‍മയാനന്ദിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ഷാജഹാന്‍പൂരിലെ വസതിയില്‍ നിന്ന് കനത്ത സുരക്ഷ ഒരുക്കിയാണ് ചിന്മയാനന്ദിനെ അറസ്്റ്റ് ചെയ്തത്.

കേസ് അന്വേഷിക്കുന്ന പ്ര്ത്യാകാന്വേഷണ സംഘം, വിദ്യാര്‍ഥിനിയെ തിങ്കളാഴ്ച്ച ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഗീതിക സിങിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ചിന്‍മയാനന്ദിനെ അറസ്റ്റുചെയ്യാത്തതിനെതിരേ വ്യാപകപ്രതിഷേധമുയരുകയും ആത്മഹത്യാ ഭീഷണിയുമായി പെണ്‍കുട്ടി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

പീഡനത്തിനിരയായതായും സഹായം അഭ്യര്‍ഥിച്ചും സമൂഹ മാധ്യമത്തിലൂടെയാണ് പെണ്‍കുട്ടി ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 24നു വൈകീട്ട് നാലിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിദ്യാര്‍ഥിനി ആരോപണം ഉന്നയിച്ചത്. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിക്കുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ത് സമാജിലെ ഒരു വലിയ നേതാവില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു അഭ്യര്‍ഥന.

ബിജെപി മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. ചിന്മയാനന്ദിനെതിരേ പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് രാജസ്ഥാനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Next Story

RELATED STORIES

Share it