India

ഇടതുപക്ഷം അടക്കം അഞ്ചുകക്ഷികളുമായി കൈകോര്‍ത്തു; അസമില്‍ 'മഹാസഖ്യം' പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികളാണ് കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലുള്ളത്.രാജ്യപുരോഗതിയ്ക്കായി വര്‍ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സമാനചിന്താഗതിയുള്ള രാഷ്ട്രീയപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചതായി അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ഗുവാഹത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇടതുപക്ഷം അടക്കം അഞ്ചുകക്ഷികളുമായി കൈകോര്‍ത്തു; അസമില്‍ മഹാസഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
X

ദിസ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം അഞ്ചുകക്ഷികള്‍ ചേര്‍ന്ന് 'മഹാസഖ്യ'ത്തിന് രൂപം നല്‍കി. സിപിഐ, സിപിഐ(എം), സിപിഐ(എംഎല്‍), എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികളാണ് കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലുള്ളത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. രാജ്യപുരോഗതിയ്ക്കായി വര്‍ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് സമാനചിന്താഗതിയുള്ള രാഷ്ട്രീയപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചതായി അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ഗുവാഹത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എയുയുഡിഎഫിനൊപ്പം പോവുമോ ചോദ്യത്തിന് ഇതോടെ അറുതിയായിരിക്കുകയാണ്. എന്നാല്‍ സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് നല്‍കിയിട്ടില്ല. ഇതെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ദിവസംതന്നെ ഉത്തരം നല്‍കരുത്- എന്നായിരുന്നു മുകുള്‍ വാസ്‌നിക്കിന്റെ മറുപടി. ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാനാണ് ലക്ഷ്യമിടുന്നതെന്നും മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കും ബിജെപി വിരുദ്ധകക്ഷികള്‍ക്കുമായി സഖ്യത്തിന്റെ വാതിലുകള്‍ എപ്പോഴും തുറന്നിടുമെന്നും ബോറ അറിയിച്ചു.

അഞ്ച് പാര്‍ട്ടികളുടെ നേതാക്കളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയതായി ബോറ പറഞ്ഞു. അസമിനെ രക്ഷിക്കാനും അസമിലെ യുവജനതയുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാനും അസമിന്റെ പുരോഗതിക്കായും ഒരുമിച്ച് പോരാടാമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു.

അസമിന്റെ വികസനം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഞങ്ങള്‍ക്കൊപ്പം ഒത്തുചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടണം- ജിതേന്ദ്രസിങ് കൂട്ടിച്ചേര്‍ത്തു. അസമിലെ കോണ്‍ഗ്രസ് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്ന സമയത്താണ് മഹാസഖ്യപ്രഖ്യാപനം. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ നടന്ന രണ്ട് പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്.

Next Story

RELATED STORIES

Share it