India

താനും രാജ്യവും ജാമിഅ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയിലാണെന്ന് ഇര്‍ഫാന്‍ പത്താന്‍

രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ ഗെയിം തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, താനും തന്റെ രാജ്യവും ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കാകുലരാണെന്ന് പത്താന്‍ പറഞ്ഞു.

താനും രാജ്യവും ജാമിഅ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയിലാണെന്ന് ഇര്‍ഫാന്‍ പത്താന്‍
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ പോലിസ് ആക്രമണത്തില്‍ ആശങ്ക അറിയിച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ ഗെയിം തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, താനും തന്റെ രാജ്യവും ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കാകുലരാണെന്ന് പത്താന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു പത്താന്റെ പ്രതികരണം. ഞായറാഴ്ചയാണ് ജാമിഅ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ നേര്‍ക്ക് പോലിസ് നടപടിയുണ്ടായത്. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് തല്ലിച്ചതയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it