India

ലോക്ക് ഡൗണ്‍ ലംഘിച്ച് ബിസിനസ് പ്രമുഖര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി; മഹാരാഷ്ട്രയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെ യാത്രചെയ്യുന്നതിനിടെയാണ് മഹാബലേശ്വറില്‍വച്ച് ഇവരെയും മറ്റു 21 പേരെയും സതാര പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള ഇവരുടെ കുടുംബ ഫാംഹൗസ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ലോക്ക് ഡൗണ്‍ ലംഘിച്ച് ബിസിനസ് പ്രമുഖര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി; മഹാരാഷ്ട്രയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് നിര്‍ബന്ധിത അവധി
X
ഡിഎച്ച്എഫ്എല്‍ സ്ഥാപകന്‍ കപില്‍ വദ്വാന്‍

മുംബൈ: കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിസിനസ് പ്രമുഖരെ യാത്രചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍ മഹാരാഷ്ട്രയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്കനടപടി. മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (സ്‌പെഷ്യല്‍) അമിതാഭ് ഗുപ്തയോടാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ നിര്‍ബന്ധിത അവധിയില്‍ തുടരാനാണ് നിര്‍ദേശം. വിവാദ ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാരായ ധീരജ് വദ്വാന്‍, കപില്‍ വദ്വാന്‍ എന്നിവരടക്കം 21 പേരെയാണ് ഐപിഎസ് ഉദ്യോഗസ്ഥന് ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്രചെയ്യാന്‍ സഹായിച്ചത്.

ഇഖ്ബാല്‍ മിര്‍ച്ചി കേസിലും യെസ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റും ചാര്‍ജ് ചെയ്ത കേസിലും വദ്വാന്‍ സഹോദരന്‍മാര്‍ പ്രതികളാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ക്കെതിരേയുള്ള ജാമ്യമില്ലാ വാറന്റ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. അതേസമയം, യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെ യാത്രചെയ്യുന്നതിനിടെയാണ് മഹാബലേശ്വറില്‍വച്ച് ഇവരെയും മറ്റു 21 പേരെയും സതാര പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള ഇവരുടെ കുടുംബ ഫാംഹൗസ് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പാചകക്കാരും വീട്ടുജോലിക്കാരുമടക്കം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മുംബൈയില്‍നിന്ന് മഹാബലേശ്വറിലേക്ക് അഞ്ചുവാഹനങ്ങളിലായാണ് ഇവര്‍ പോയത്. മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിതാഭ് ഗുപ്ത ഐപിഎസിന്റെ കത്തും ഇവരുടെ പക്കലുണ്ടായിരുന്നു. അടിയന്തര ആവശ്യത്തിനാണ് യാത്രയെന്നായിരുന്നു ഇവര്‍ക്ക് യാത്രാനുമതി നല്‍കിക്കൊണ്ടുള്ള കത്തില്‍ പറഞ്ഞിരുന്നത്. ഇവര്‍ തന്റെ കുടുംബസുഹൃത്തുക്കളാണെന്നും അമിതാഭ് ഗുപ്ത കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇവരെ ചോദ്യംചെയ്‌തെങ്കിലും മറുപടിയൊന്നും തൃപ്തികരമായിരുന്നില്ലെന്ന് പോലിസ് അറിയിച്ചു. മഹാബലേശ്വറില്‍ കസ്റ്റഡിയിലെടുത്ത 23 പേരെയും പഞ്ചാംഗനിയിലെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കാത്തതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സുപ്രധാന വകുപ്പുകള്‍പ്രകാരവും ജീവന് അപകടകരമായ അണുബാധ പടര്‍ത്താന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it