India

കൊവിഡ്- 19: വ്യാജവാര്‍ത്തകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വസ്തുതകളും സ്ഥരീകരിച്ചിട്ടില്ലാത്ത വാര്‍ത്തകളുടെ നിജസ്ഥിതിയും പരിശോധിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ഒരു വെബ്‌പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കൊവിഡ്- 19: വ്യാജവാര്‍ത്തകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
X

ന്യൂഡല്‍ഹി: കൊവിഡ്- 19 സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രയാലയം സെക്രട്ടറി അജയ്കുമാര്‍ ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. വസ്തുതകളും സ്ഥരീകരിച്ചിട്ടില്ലാത്ത വാര്‍ത്തകളുടെ നിജസ്ഥിതിയും പരിശോധിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ഒരു വെബ്‌പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതുപോലൊരു സംവിധാനം സൃഷ്ടിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഒരു റിട്ട് പെറ്റീഷന്‍ പരിഗണിക്കുന്നതിനിടയില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ പരിഭ്രാന്തി സൃഷ്ടിച്ച വ്യാജവാര്‍ത്തകള്‍ ഗൗരവതരമായ വിഷയമാണെന്നും ഇത് ആളുകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ നീരീക്ഷണത്തെത്തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്ക് ആഹാരം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

Next Story

RELATED STORIES

Share it