India

കൊവിഡ്: ദക്ഷിണ കന്നഡ ജില്ലയില്‍ 23 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ആരോഗ്യം, പോലിസ്, സിറ്റി കോര്‍പറേഷന്‍, കോടതി, ജയില്‍, വൈദ്യുതി-കുടിവെള്ളവിതരണ വിഭാഗം, അവശ്യസര്‍വീസുകള്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫിസുകള്‍ തുടങ്ങിയവ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുക.

കൊവിഡ്: ദക്ഷിണ കന്നഡ ജില്ലയില്‍ 23 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
X

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ബുധനാഴ്ച രാത്രി എട്ടുമണി മുതല്‍ 23ന് രാവിലെ അഞ്ചുമണി വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കര്‍ശന നിയന്ത്രണങ്ങളാണ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ (കലക്ടര്‍) സിന്ധു ബി രൂപേഷ് പറഞ്ഞു. ആരോഗ്യം, പോലിസ്, സിറ്റി കോര്‍പറേഷന്‍, കോടതി, ജയില്‍, വൈദ്യുതി-കുടിവെള്ളവിതരണ വിഭാഗം, അവശ്യസര്‍വീസുകള്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫിസുകള്‍ തുടങ്ങിയവ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുക.

ബാങ്കുകള്‍, എടിഎം., പത്രങ്ങള്‍, ഇന്റര്‍നെറ്റ്, കേബിള്‍ ടിവി., മരുന്നുകള്‍, ഭക്ഷണം എന്നിവയ്ക്കായുള്ള ഇ-കൊമേഴ്സ് സേവനങ്ങള്‍ എന്നിവയെ ലോക്ക് ഡൗണ്‍ ബാധിക്കില്ല. അനാദി-പഴം പച്ചക്കറി, ഇറച്ചിക്കടകള്‍ രാവിലെ എട്ടുമുതല്‍ 11 വരെ തുറക്കാം. അവശ്യസര്‍വീസുകള്‍ ഒഴികെ പൊതു, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ക്ക് ആവശ്യമായവരെ മാത്രമേ പ്രവേശിപ്പിക്കൂ. ബാറുകള്‍, മദ്യവില്‍പ്പനശാലകള്‍, വാണിജ്യസമുച്ചയങ്ങള്‍, ജിംനേഷ്യം, സ്റ്റേഡിയം, പാര്‍ക്ക്, നീന്തല്‍ക്കുളം, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടച്ചിടും.

അവശ്യസേവനങ്ങള്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും ഒഴികെ ടാക്‌സികളോ ഓട്ടോറിക്ഷകളോ റോഡിലിറങ്ങാന്‍ അനുവദിക്കില്ല. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല. തീവണ്ടികളും വിമാനങ്ങളും സര്‍വീസ് നടത്തും. ഇതുവഴിയെത്തുന്ന യാത്രക്കാരെ പാസുള്ളവരായി പരിഗണിച്ച് അവരുടെ യാത്രകള്‍ അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമേ ഉണ്ടാവൂ. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കൈവശമുണ്ടെങ്കില്‍ യാത്ര അനുവദിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരെ തടയില്ലെന്നും ഡിസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it