India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 30,549 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ 30,549 പേര്‍ക്ക് വൈറസ് ബാധ
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 40,134 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ചയും 40,000 ന് മുകളിലായിരുന്നു രോഗികളുടെ എണ്ണം. 3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.25 ലക്ഷമായി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 38,887 പേരാണ് രോഗമുക്തി നേടിയത്. ആകെ 3,08,96,354 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. 97.38 സതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്. 2.39 ശതമാനമാണ് പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 61,09,587 പേര്‍ക്ക് രാജ്യത്താകമാനം വാക്‌സിനേഷന്‍ നല്‍കിയത്.

ആകെ വാക്‌സിനേഷന് വിധേയമായവരുടെ എണ്ണം ഇതോടെ 47,85,44,114 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ പുതുതായി 51 പേര്‍ക്ക് രോഗം ബാധിച്ചു. 95 പേരുടെ രോഗം ഭേദമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.09 ശതമാനമാണെന്ന് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. രാജ്യതലസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 14,36,401 ആയി ഉയര്‍ന്നു. അതില്‍ 14,10,809 പേരുടെ രോഗം ഭേദമായി. ഇതുവരെ 25,054 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ നിലവില്‍ 538 സജീവ കേസുകളുണ്ട്.

Next Story

RELATED STORIES

Share it