India

രാജ്യത്ത് 54,069 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 68,885 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് 54,069 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 68,885 പേര്‍ക്ക് രോഗമുക്തി
X

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,069 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗം ഭീതി പരത്തിയ സമയത്ത് രാജ്യത്തെ ഒരുദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം നാലുലക്ഷത്തിന് മുകളിലെത്തിയിരുന്നു. അത് പിന്നീട് കുറഞ്ഞുവന്നാണ് ഒരുലക്ഷത്തിന് താഴെയെത്തി നില്‍ക്കുന്നത്.

തുടര്‍ച്ചയായ 42ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗികളേക്കാള്‍ കൂടുതലാണ്. 68,885 പേരുടെ രോഗം 24 മണിക്കൂറിനിടെ ഭേദമായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു. കഴിഞ്ഞദിവസം 16,137 പേരെയാണ് ചികില്‍സയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,90,63,740 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.61% ആയി വര്‍ധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയായി തുടരുന്നു.

നിലവില്‍ ഇത് 3.04 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.91 ശതമാനമാണ്. തുടര്‍ച്ചയായ 17ാം ദിവസവും അഞ്ചുശതമാനത്തില്‍ താഴെയാണിത്. ഇതുവരെ 3,91,981 പേര്‍ കൊവിഡ് പിടിയില്‍പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ 1,321 പേര്‍ ബുധനാഴ്ച മരിച്ചവരാണ്. പരിശോധനകളുടെ എണ്ണവും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 30.16 കോടി ഡോസ് വാക്‌സിനാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 64.89 ലക്ഷം ഡോസ് വാക്‌സിന്‍.

Next Story

RELATED STORIES

Share it