India

അംപന്‍ ചുഴലിക്കാറ്റ്: കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി; ഒരുലക്ഷം കോടിയുടെ നാശനഷ്ടം

മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളില്‍ വന്‍നാശനഷ്ടമാണുണ്ടാക്കിയത്.

അംപന്‍ ചുഴലിക്കാറ്റ്: കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി; ഒരുലക്ഷം കോടിയുടെ നാശനഷ്ടം
X

കൊല്‍ക്കത്ത: ആറുമണിക്കൂര്‍ തുടര്‍ച്ചയായി ആഞ്ഞടിച്ച അംപന്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. വിമാനത്താവളത്തിലെ മേല്‍ക്കൂരകള്‍ പലതും തകര്‍ന്നുവീണു. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളില്‍ വന്‍നാശനഷ്ടമാണുണ്ടാക്കിയത്. ബംഗാളില്‍ ഒരുലക്ഷം കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക നിഗമനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ യാത്രാവിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചരക്ക് വിമാനങ്ങളും അത്യവശ്യമുള്ള ആളുകളെ നാട്ടിലെത്തിക്കുന്ന കുറച്ച് വിമാനങ്ങളും മാത്രമാണ് വിമാനത്താവളത്തില്‍ സര്‍വീസ് നടത്തിയിരുന്നത്.

അംപന്‍ ചുഴലിക്കാറ്റ് കാരണം കനത്ത നാശനഷ്ടമാണ് പശ്ചിമബംഗാളിലുണ്ടായത്. തീരപ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു. 12 മരണങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അംപന്‍ ബംഗാളില്‍ വീശിയടിക്കാന്‍ തുടങ്ങിയത്. മരങ്ങള്‍ കടപുഴകിവീഴുകയും നിരവധി കെട്ടിടങ്ങളും വീടുകളും കാറ്റില്‍ നിലംപൊത്തുകയും ചെയ്തു. പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ച അവസ്ഥയിലാണുള്ളത്. കൊവിഡ് മൂലമുണ്ടായതിലും വലിയ ദുരന്തമാണ് അംപന്‍ ചുഴലിക്കാറ്റ് ബംഗാളില്‍ വിതച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it