- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് ലാത്തിച്ചാര്‍ജ്; ഹരിയാനയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി: പോലിസുമായുണ്ടായ ഏറ്റുമുട്ടലിനുശേഷം ഞായറാഴ്ച ഹരിയാനയില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷകസംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ(എസ്‌കെഎം) മുതിര്‍ന്ന നേതാക്കളായ ഡോ. ദര്‍ശന്‍ പാല്‍, രാകേഷ് ടികായത്ത്, ബാല്‍ബീര്‍ സിങ് റജ്ജേവാള്‍, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് എന്നിവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച സംഘര്‍ഷമുണ്ടാവുന്നതിനു മുമ്പേ തീരുമാനിച്ചതാണ് മഹാപഞ്ചായത്ത്. ജലന്ധര്‍- ഡല്‍ഹി ദേശീയപാത ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രണ്ടുമണിക്കൂര്‍ ഉപരോധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു. ജലന്ധറിലെ പിഎപി ചൗക്കില്‍ പ്രതിഷേധം സംഘടിപ്പിക്കാനും എസ്‌കെഎം തീരുമാനിച്ചു. ഈ സമയം അമൃത്സറിലേക്കും ലുധിയാനയിലേക്കുമുള്ള റോഡുകള്‍ അടച്ചിടും.
Farmers lathicharged in Karnal while they were protesting against BJP leaders who were reaching the district to attend legislator's meeting. @ndtv https://t.co/9IEjpOM0LG pic.twitter.com/533MUmZOwU
— Mohammad Ghazali (@ghazalimohammad) August 28, 2021
പഞ്ചാബിലെ റോഡുകളും ദേശീയപാതകളും രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടയുമെന്ന് പഞ്ചാബില്‍നിന്നുള്ള കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ യൂനിയന്റെ നേതാവ് ജോഗീന്ദര്‍ ഉഗ്രാഹന്‍ പറഞ്ഞു. ശനിയാഴ്ച ഹരിയാനയിലെ കര്‍ണാലില്‍ പോലിസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ച ബിജെപി നേതാക്കളുടെ യോഗത്തിനെതിരേ കര്‍ഷകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതെത്തുടര്‍ന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ ഹരിയാനയിലെ മിക്ക റോഡുകളും തടഞ്ഞിരുന്നു. ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തിനുശേഷം മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.
The developing situation as farmers start gathering near Bastara toll plaza located on Delhi-Karnal highway (NH44). pic.twitter.com/Uu5TX1vujo
— Mohammad Ghazali (@ghazalimohammad) August 28, 2021
പരിധി ലംഘിക്കുന്നത് ഒരാള്‍ക്കും ഗുണകരമല്ലെന്ന് ജൂണില്‍ അദ്ദേഹം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. യോഗത്തിനെത്തിയ ബിജെപി നേതാവ് ഒ പി ധന്‍കറിന്റെ വാഹനവ്യൂഹം കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പോലിസ് ലാത്തിവീശിയത്. ദേശീയപാത ഉപരോധിച്ചതിനു വളരെക്കുറച്ച് പോലിസുകാരെ ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കര്‍ണാല്‍ പോലിസ് ഐജി മംമ്ത സിങ് പറഞ്ഞു.
പരിക്കേറ്റ കര്‍ഷകരുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കര്‍ഷകസംഘടനകള്‍ക്കിടയില്‍നിന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍നിന്നും വലിയതോതിലുള്ള പ്രതിഷേധമാണുയര്‍ന്നത്. 'കര്‍ഷകരുടെ തല പൊട്ടിക്കൂ'വെന്ന് പോലിസിനോട് ആവശ്യപ്പെടുന്ന കര്‍ണാലിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിങ്ങിന്റെ വിവാദ വീഡിയോയും പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു. രക്തചൊരിച്ചിലാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
RELATED STORIES
ഏഷ്യന് കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
25 March 2025 6:37 PM GMTഐപിഎല്; പൊരുതി നോക്കി ഗുജറാത്ത്; വിട്ടുകൊടുക്കാതെ പഞ്ചാബ് കിങ്സ്;...
25 March 2025 6:13 PM GMTസിറിയയില് ഇസ്രായേല് അധിനിവേശം തുടരുന്നു; ആറു പേര് കൊല്ലപ്പെട്ടു
25 March 2025 5:04 PM GMTകെട്ടിത്തൂങ്ങിയ നിലയില് കണ്ടെത്തിയ എട്ടാം ക്ലാസുകാരി മരിച്ചു
25 March 2025 4:39 PM GMT''മുസ്ലിംകള് മധുരം കഴിച്ച് ഈദ് ആഘോഷിക്കട്ടെ''; നവരാത്രി ദിനം മാംസം...
25 March 2025 4:29 PM GMTഹിന്ദുത്വരുടെ ഭീഷണി; നഴ്സറി കുട്ടികള്ക്കുള്ള ഈദ് ആഘോഷം റദ്ദാക്കി...
25 March 2025 4:05 PM GMT