India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ കേന്ദ്രം നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ കേന്ദ്രം നീട്ടി
X

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും ദീര്‍ഘിപ്പിച്ചു. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സപ്തംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. ഇത് ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വെബ്‌സൈറ്റിലെ തുടര്‍ച്ചയായ സാങ്കേതിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്.

2021-22 വര്‍ഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപോര്‍ട്ടുകളും സമര്‍പ്പിക്കുന്നതില്‍ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതി ഡിസംബര്‍ 31 വരെ നീട്ടിയെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. എന്നാല്‍, പുതിയ ടാക്‌സ് പോര്‍ട്ടല്‍ അവതരിപ്പിച്ചതിന് പിന്നാലെ നിരവധി കോണില്‍നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടിയേക്കുമെന്നുള്ള വിവരങ്ങളുമുണ്ടായിരുന്നു.

സാധാരണയായി ജൂലൈ അവസാനത്തോടെയാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. കൊവിഡ് മഹാമാരി കണക്കിലെടുത്ത് അവസാനമായി മെയ് മാസത്തിലാണ് സപ്തംബര്‍ 30 വരെ തിയ്യതി നീട്ടിയത്. കമ്പനികള്‍ക്കുള്ള ഐടിആര്‍ ഫയലിങ് സമയപരിധി 2021 നവംബര്‍ 30 ല്‍നിന്ന് 2022 ഫെബ്രുവരി 15 ലേക്ക് സിബിഡിടി നീട്ടിയിട്ടുണ്ട്.

ടാക്‌സ് ഓഡിറ്റ് റിപോര്‍ട്ടും ഫയല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 30 എന്നീ സമയപരിധികളില്‍നിന്ന് യഥാക്രമം 2022 ജനുവരി 15, 2022 ജനുവരി 31 എന്നിങ്ങനെയും നീട്ടി. വൈകിയതോ പുതുക്കിയതോ ആയ വരുമാന റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് അവസാന തിയ്യതി രണ്ടുമാസം കൂടി നീട്ടി. പുതിയ തിയ്യതി 2022 മാര്‍ച്ച് 31 ആണ്.

Next Story

RELATED STORIES

Share it