India

ഡൽഹിയിൽ ഗോഡൗണിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ച് മരണം

ഇരുപതോളം തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. പരിക്കുകളോടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി.

ഡൽഹിയിൽ ഗോഡൗണിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അഞ്ച് മരണം
X

ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. അലിപൂരിലെ ഗോഡൗണിൻ്റെ മതിലാണ് ഇടിഞ്ഞത്. വെയർ ഹൗസിൻ്റെ പണി നടക്കുന്നതിനിടെ അടുത്തുണ്ടായിരുന്ന ഗോഡൗണിൻ്റെ മതിലിടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു.

ഇരുപതോളം തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. പരിക്കുകളോടെ ഒമ്പതുപേരെ രക്ഷപ്പെടുത്തി. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട് പരുക്കേറ്റവരെ ഡൽഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

അഗ്നിരക്ഷാസേനയുടെയും ഡൽഹി പോലിസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

Next Story

RELATED STORIES

Share it