- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് കേസുകള്‍ കൂടുന്നു; ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടിയേക്കും. ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള ഉത്തരവ് ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ഇന്ന് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ഭാഗമായി ഡല്‍ഹിയില്‍ തിങ്കളാഴ്ച വരെ ആറുദിവസത്തെ ലോക്ക് ഡൗണായിരുന്നു.
ലോക്ക് ഡൗണ്‍ കാലയളവ് കൂടുതല്‍ കിടക്കകളും മറ്റ് സംവിധാനങ്ങളും ക്രമീകരിക്കാന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ ഒരു ലോക്ക് ഡൗണ്‍ ചുമത്തിയില്ലെങ്കില്‍ വലിയൊരു വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സര്‍ക്കാര്‍ നിങ്ങളെ പൂര്‍ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ ഈ കടുത്ത തീരുമാനമെടുത്തു- ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കെജ്രിവാള് പറഞ്ഞത് ഇങ്ങനെയാണ്.
എന്നാല്‍ ആശങ്കാജനകമായ കുതിപ്പ് ഡല്‍ഹിയില്‍ പോസിറ്റീവിറ്റി നിരക്ക് 32.27 ശതമാനമാണെന്നാണ് റിപോര്‍ട്ട്. നഗരത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ഗുരുതരമായ കൊവിഡ് രോഗം ബാധച്ചവര്ക്ക് ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്റെയും ഐസിയു കിടക്കകളുടെയും കുറവ് നേരിടുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിനായി നിരവധി ആശുപത്രികള്‍ സഹായത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
RELATED STORIES
മദ്യം, മാംസം, പഞ്ചസാര: ട്രംപിന്റെ തീരുവ ഏറ്റവും കൂടുതൽ ബാധിക്കുക...
1 April 2025 10:21 AM GMTയുപിയിലെ ബുൾഡോസർ രാജ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; ഇരകൾക്ക് 10...
1 April 2025 10:16 AM GMTകൊടകര കുഴൽപ്പണ കേസ് നിഷ്പക്ഷ അന്വേഷണം നടത്തുക; വ്യാഴാഴ്ച ഇഡി...
1 April 2025 9:18 AM GMTമ്യാൻമറിൽ ഭൂകമ്പം വിതച്ചത് കനത്ത നാശനഷ്ടം: ഉപഗ്രഹ ചിത്രങ്ങൾ...
1 April 2025 8:04 AM GMTവരാനിരിക്കുന്നത് ഉഷ്ണതരംഗ ദിനങ്ങൾ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
1 April 2025 7:56 AM GMTഅല്ലാഹുവിൻ്റെ ഏകത്വത്തിലും മുഹമ്മദിൻ്റെ പ്രവാചകത്വത്തിലുമുള്ള...
1 April 2025 7:54 AM GMT