India

ഡല്‍ഹി കലാപക്കേസിലും ഷര്‍ജീല്‍ ഇമാമിനെതിരേ യുഎപിഎ; അറസ്റ്റ് രേഖപ്പെടുത്തി പോലിസ്

പൗരത്വപ്രക്ഷോഭങ്ങളുടെ കേന്ദ്രമായ ഷഹീന്‍ ബാഗില്‍ സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ഗുവാഹത്തിയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഷര്‍ജീല്‍. ജനുവരി 28 ന് ബിഹാറില്‍നിന്നാണ് ഷര്‍ജീല്‍ ഇമാമിനെ പോലിസ് അറസ്റ്റുചെയ്തത്.

ഡല്‍ഹി കലാപക്കേസിലും ഷര്‍ജീല്‍ ഇമാമിനെതിരേ യുഎപിഎ; അറസ്റ്റ് രേഖപ്പെടുത്തി പോലിസ്
X

ന്യൂഡല്‍ഹി: വടക്കു- കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തു. കലാപത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പോലിസിന്റെ ആരോപണം. യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. പൗരത്വപ്രക്ഷോഭങ്ങളുടെ കേന്ദ്രമായ ഷഹീന്‍ ബാഗില്‍ സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ഗുവാഹത്തിയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഷര്‍ജീല്‍. ജനുവരി 28 ന് ബിഹാറില്‍നിന്നാണ് ഷര്‍ജീല്‍ ഇമാമിനെ പോലിസ് അറസ്റ്റുചെയ്തത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചുവെന്നാണ് കേസ്. ജനുവരി 16ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. കേസില്‍ ജുലൈ 21ന് ഷര്‍ജീലിനെ അസമില്‍നിന്ന് ഡല്‍ഹിയിലെത്തിക്കാന്‍ തിരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഗുവാഹത്തിയിലെ ജയിലില്‍തന്നെ താമസിപ്പിച്ചു. രോഗം ഭേദമായതിന് പിന്നാലെയാണ് ചോദ്യംചെയ്യലിനായി ഷര്‍ജീലിനെ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി കലാപത്തിലും പങ്ക് ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വനിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന ആരോപണമാണ് പോലിസ് ഉന്നയിച്ചിരുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷംചെയ്യുന്ന തരത്തില്‍ ഷര്‍ജീല്‍ ഇമാം പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹി പോലിസിന് പുറമെ യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരേ രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 31 കാരനായ ഷര്‍ജീല്‍ ബോംബെ ഐഐടിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എംടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഉപരിപഠനത്തിനായാണ് ജെഎന്‍യുവില്‍ എത്തിയത്.

Next Story

RELATED STORIES

Share it