India

മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി
X

മുംബൈ: മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.50ന് മുംബൈയ്ക്കു സമീപമാണ് ഭൂചലനമുണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍നിന്നുള്ള വിവരമനുസരിച്ച് പാല്‍ഘറിനടുത്താണ് ഭൂചലനമുണ്ടായത്. എങ്കിലും ഭൂചലനത്തിന്റെ കൃത്യമായ പ്രഭവകേന്ദ്രം അറിയാന്‍ കഴിഞ്ഞില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Next Story

RELATED STORIES

Share it