India

പരീക്ഷയില്‍ നിരവധി തവണ തോറ്റു; കോഴ്‌സ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു; മാതാപിതാക്കളെ കൊലപ്പെടുത്തി എന്‍ജിനീയറിങ് വിദ്യാര്‍ഥി

പരീക്ഷയില്‍ നിരവധി തവണ തോറ്റു; കോഴ്‌സ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു; മാതാപിതാക്കളെ കൊലപ്പെടുത്തി എന്‍ജിനീയറിങ് വിദ്യാര്‍ഥി
X

മുംബൈ: മുംബൈയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മാതാപിതാക്കളെ കൊലപ്പെടുത്തി.വിദ്യാര്‍ഥിയോട് കോഴ്‌സ് മാറാനോ മറ്റ് ജോലിക്ക് പോവാനോ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം കൊണ്ടാണ് മാതാപിതാക്കളെ കൊലപെടുത്തിയത്. നാഗ്പുരിലെ കപില്‍ നഗറില്‍ പവര്‍പ്ലാന്റിലെ ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ലീലാധര്‍ ധകോളെ (55), ഭാര്യ അരുണിമ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ഉത്കര്‍ഷ് ധകോളെയെ പോലിസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 26ന് വൈകിട്ട് 5ന് വീട്ടിലായിരുന്നു കൊലപാതകം. മൃതദേഹങ്ങള്‍ അവിടെ ഉപേക്ഷിച്ചു. ദുര്‍ഗന്ധം പുറത്തുവന്നതോടെ അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. എന്‍ജിനീയറിങ് കോഴ്‌സില്‍ ഒട്ടേറെ വിഷയങ്ങളില്‍ ഉത്കര്‍ഷ് തോറ്റിരുന്നു. ഇതിനാല്‍ കോഴ്‌സ് ഉപേക്ഷിച്ചു മറ്റേതെങ്കിലും മേഖല തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്നതു സഹിക്കവയ്യാതെയാണു കൊലപാതകത്തിന് ഒരുങ്ങിയതെന്ന് ഇയാള്‍ പോലിസിനോടു പറഞ്ഞു.

കൊലപാതകം നടത്തിയശേഷം സഹോദരിയെ കോളജില്‍നിന്നു കൂട്ടി അമ്മാവന്റെ വീട്ടിലെത്തി. മാതാവും പിതാവും ബെംഗളൂരുവിലേക്കു പോയെന്നു സഹോദരിയോട് കളവു പറഞ്ഞ് ഉത്കര്‍ഷ് അമ്മാവന്റെ വീട്ടിലാണു താമസിച്ചിരുന്നത്.





Next Story

RELATED STORIES

Share it