India

ബെംഗളൂരുവില്‍ പഠിക്കാതെ റീല്‍സ് കണ്ടിരുന്ന മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്

ബെംഗളൂരുവില്‍ പഠിക്കാതെ റീല്‍സ് കണ്ടിരുന്ന മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്
X

ബെംഗളൂരു: പഠിക്കാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.തേജസ് (14) ആണ് പിതാവ് രവികുമാറിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടുകൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.മകന്‍ സ്‌കൂളുകള്‍ ലീവാക്കുകയും പഠിക്കാതെ ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടെതും പിതാവിനെ രോഷാകുലനാക്കിയിരുന്നു.ഇതിന്റെ പേരില്‍ പിതാവ് മകനെ പലപ്പോഴായി വഴക്ക് പറഞ്ഞിരുന്നു.

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീല്‍സ് കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പിതാവ് രവികുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു.





Next Story

RELATED STORIES

Share it