India

പൂനെ ഐസറിലെ ജൈവ രാസവസ്തുക്കള്‍ സംഭരിക്കുന്ന ലാബില്‍ തീപ്പിടിത്തം

പൂനെ ഐസറിലെ ജൈവ രാസവസ്തുക്കള്‍ സംഭരിക്കുന്ന ലാബില്‍ തീപ്പിടിത്തം
X

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് റിസര്‍ച്ചില്‍(ഐഐഎസ്ഇആര്‍) വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായി. കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ലാബില്‍ നിന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് റിപോര്‍ട്ടുകള്‍. വലിയ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നിസാര പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഐഎസ്ഇആര്‍ അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 12.30നും ഒന്നിനും ഇടയില്‍ലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കുന്നതിനായി നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ജൈവ രാസവസ്തുക്കള്‍ സംഭരിക്കുന്ന ലബോറട്ടറിയിലാണ് തീ പടര്‍ന്നത്. ഫോണില്‍ വിവരമറിയിച്ച ഉടന്‍ തന്നെ ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലതെത്തിയതായും നാശനഷ്ടങ്ങളുടെ കണക്കുകള്‍ അറിയില്ലെന്നും പൂനെ അഗ്‌നിശമന സേനാ ചീഫ് ഫയര്‍ ഓഫിസര്‍ പ്രശാന്ത് റാന്‍പൈസ് പറഞ്ഞു. ഐസര്‍(ഐഐഎസ്ഇആര്‍) കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ ലാബില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.

Fire breaks out at IISER Pune

Next Story

RELATED STORIES

Share it