- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണം; പ്രധാനമന്ത്രിക്ക് കെ കെ രാഗേഷ് എംപിയുടെ കത്ത്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത സാമൂഹികപ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ കെ രാഗേഷ് എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ദലിതര്‍ക്കെതിരേ നടത്തിവരുന്ന ജനാധിപത്യധ്വംസനത്തിനെതിരേ പടനയിച്ചുവരികയാണ് സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഈ വിഭാഗക്കാരുടെ ഭൂമി- വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയെയാണ് പാതിരാത്രിയില്‍ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിന് എല്ലായ്‌പ്പോഴും പൂര്‍ണമായി സഹകരിച്ചിട്ടുള്ള സ്വാമിയെ അറസ്റ്റുചെയ്തത് ഒരുതരത്തിലും നീതീകരിക്കാനാവില്ല. ഭൂമി ഏറ്റെടുത്ത് പ്രകൃതി വിഭവങ്ങള്‍ കൊള്ളചെയ്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയാണ് സ്വാമി സമരം നയിക്കുന്നത്. കേന്ദ്രസര്‍ക്കാരും എന്‍ഡിഎ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ജനാധിപത്യധ്വംസനമാണ് നടത്തുന്നത്. ഇതിനെതിരേ ശബ്ദിച്ച 3000 ഓളം പേരെ അറസ്റ്റുചെയ്തിരിക്കുകയാണ്. ഇതില്‍ പലരെയും കാണാനില്ല. ഇവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സ്വാമി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കേന്ദ്രവും ജാര്‍ഖണ്ഡ് സംസ്ഥാനവും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ കെ രാഗേഷ് കത്തില്‍ ആവശ്യപ്പെട്ടു. സമാധാനപരമായും ജനാധിപത്യപരമായും സമരം നടത്തുന്നവരെ ജയിലിലടക്കുന്നത് ലജ്ജാകരമാണ്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി പോരാടുന്നവരെ ഗൂഢാലോചന നടത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ബന്‍ നക്സല്‍ എന്ന മുദ്രകുത്തുകയും ജയിലറയിലേക്ക് പറഞ്ഞയക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
അധ്യാപകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെ, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനിബാബു, പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയ അസമിലെ ഹിരണ്‍ ഗോഹെയ്ന്‍ എന്നിവര്‍ക്കെതിരെയും നീക്കത്തിന് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുകയാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
RELATED STORIES
ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര് തൊപ്പിയെ...
16 April 2025 5:36 AM GMTസ്വര്ണവിലയില് വര്ധന
16 April 2025 4:52 AM GMTമധ്യവയസ്ക്കയെ വീട്ടില് കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു
16 April 2025 4:33 AM GMTമുര്ഷിദാബാദില് ബിഎസ്എഫ് യൂണിഫോം ധരിച്ചവര് മുസ്ലിം വീട് ആക്രമിച്ച്...
16 April 2025 4:13 AM GMTഅസമില് വഖ്ഫ് ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം അനുവദിക്കില്ലെന്ന്...
16 April 2025 3:45 AM GMTഎം ആര് അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ റിപോര്ട്ട് മുഖ്യമന്ത്രി...
16 April 2025 3:32 AM GMT