India

പാകിസ്താനിലേക്ക് പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് അലിഗഡ് ബിജെപി എംപി

പാകിസ്താനിലേക്ക് പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് അലിഗഡ് ബിജെപി എംപി
X

അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച പ്രശസ്ത കവി മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണയോട് പാകിസ്താനില്‍ പോവാന്‍ ധാരാളം വഴികള്‍ തുറന്നിട്ടുണ്ടെന്ന് അലിഗഡ് ബിജെപി എംപി സതീശ് ഗൗതം. ഇന്ത്യയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ പാകിസ്താനിലേക്ക് പോവാന്‍ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യത്തോടെ പരസ്യമായി സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ രാജ്യത്തെ പരിസ്ഥിതി വിരോധാഭാസമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നത് ശ്വാസംമുട്ടലാണെന്നു അലിഗഡില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ സുമയ്യ റാണ പറഞ്ഞിരുന്നു.




Next Story

RELATED STORIES

Share it