India

ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു

ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു
X

ന്യൂഡല്‍ഹി: പ്രശസ്ത പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍(85) അന്തരിച്ചു. കോഴിക്കോട് റേഡിയോ സ്‌റ്റേഷനില്‍ സ്ഥിരം ഗായികയായിരുന്ന ഗായത്രി ശ്രീകൃഷ്ണന്‍ വെള്ളിമാട്കുന്നിലെ സിഎച്ച് കോളനിയിലായിരുന്നു താമസം. പിന്നീട് ഡല്‍ഹിയിലേക്കു താമസം മാറ്റുകയായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.

1934ല്‍ കൊച്ചി പള്ളുരുത്തിയില്‍ ജനിച്ച ഗായത്രി ശ്രീകൃഷ്ണന്‍ സംഗീതവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടു പോയി.

1956ല്‍ പുറത്തിറങ്ങിയ 'രാരിച്ചന്‍ എന്ന പൗരന്‍' എന്ന ചിത്രത്തിലെ 'തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി' എന്ന ഗാനമാണ് ആദ്യ ചലച്ചിത്ര ഗാനം. എന്നാല്‍ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗാനം ശാന്താ പി നായരുമായി ചേര്‍ന്നു പാടിയ അതേ ചിത്രത്തിലെ 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനമാണ്. ഈ ഗാനമാണ് ഗായത്രി ശ്രീകൃഷ്ണനെ പ്രശസ്തയാക്കിയത്.

കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ജിഎസ് ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്.

പ്രശസ്ത പുല്ലാങ്കുഴല്‍ സംഗീതഞ്ജനായ ജി എസ് രാജന്‍ മകനാണ്. മകള്‍ സുജാത. മരുമകള്‍: നര്‍ത്തകിയും മാധ്യമ പ്രവര്‍ത്തകയുമായ അഞ്ജന രാജന്‍.

Next Story

RELATED STORIES

Share it