India

വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഗൂഗ്ള്‍ ഡൂഡില്‍

മഷി രേഖപ്പെടുത്തിയ ചൂണ്ട് വിരലാണ്് ഇന്നത്തെ ഗൂഗില്‍ ഡൂഡില്‍. ഇതില്‍ ക്ലിക്ക് ചെയ്താാല്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാണാം.

വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഗൂഗ്ള്‍ ഡൂഡില്‍
X

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ട് ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങളുമായി ഗൂഗിള്‍ ഡൂഡില്‍. മഷി രേഖപ്പെടുത്തിയ ചൂണ്ട് വിരലാണ്് ഇന്നത്തെ ഗൂഗില്‍ ഡൂഡില്‍. ഇതില്‍ ക്ലിക്ക് ചെയ്താാല്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാണാം.

രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാര്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതിനെകുറിച്ച് വിശദമായി മനസിലാക്കാന്‍ ഗൂഗിള്‍ സഹായിക്കും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും പോളിങ് ബൂത്ത് എവിടെയാണെന്നറിയാനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളും ലിങ്കുകളും ഉള്‍പ്പെടെ ഇതില്‍ നല്‍കിയിട്ടുണ്ട്. ഏതൊക്കെ രേഖകളാണ് വോട്ട് ചെയ്യാനുള്ള ഐഡി കാര്‍ഡുകളായി ഉപയോഗിക്കാന്‍ സാധിക്കുക, വിവിധ ഘട്ടങ്ങളിലുള്ള പോളിങ് തിയ്യതികള്‍ തുടങ്ങിയവയും ഗൂഗിള്‍ ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും.

ആദ്യഘട്ട വോട്ടെടുപ്പില്‍ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

Next Story

RELATED STORIES

Share it