- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തില്‍ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ തീപ്പിടിത്തം; 25 ലധികം വാഹനങ്ങള്‍ കത്തിനശിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍പ്പടെ 25ലധികം വാഹനങ്ങള്‍ക്കാണ് തീപ്പിടിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഖേദ ടൗണ്‍ പോലിസ് സ്‌റ്റേഷന്‍ വളപ്പിലാണ് സംഭവം.
നാദിയാദ് അഗ്‌നിശമന സേനയും അഹമ്മദാബാദ്, മെഹമ്മദ്‌വാഡ് എന്നിവിടങ്ങളില്‍നിന്നും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നാദിയാദ് അഗ്‌നിശമന വിഭാഗം ഫയര്‍ സൂപ്രണ്ട് ദീക്ഷിത് പട്ടേല്‍ അറിയിച്ചു. പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടിലുണ്ടായിരുന്ന ഒരു വാഹനത്തില്‍നിന്നാണ് തീപടര്‍ന്നത്. രാസവസ്തുക്കള്‍ നിറച്ച വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
സയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMT