India

കൊവിഡ് 19: ഹരിയാനയില്‍ പാന്‍മസാലയും ഗുഡ്കയും ഒരുവര്‍ഷത്തേക്ക് നിരോധിച്ചു

ഹരിയാന സ്‌റ്റേറ്റ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊവിഡ് 19: ഹരിയാനയില്‍ പാന്‍മസാലയും ഗുഡ്കയും ഒരുവര്‍ഷത്തേക്ക് നിരോധിച്ചു
X

ചണ്ഡിഗഡ്: കൊവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ഒരുവര്‍ഷത്തേക്ക് പാന്‍മസാലയുടെയും ഗുഡ്കയുടെയും നിര്‍മാണവും വില്‍പനയും നിരോധിച്ചു. ഹരിയാന സ്‌റ്റേറ്റ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കര്‍ശനമായി പാലിക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യണമെന്ന് എല്ലാ ജില്ലകളിലെയും ബന്ധപ്പെട്ട കമ്പനികള്‍ക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

പൊതുജനാരോഗ്യം കണക്കിലെടുത്ത് 2006 ലെ ഫുഡ് ആന്റ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിലെ സെക്ഷന്‍ 30 പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പാന്‍മസാലയും ഗുഡ്കയും അടുത്ത ഒരുവര്‍ഷത്തേക്ക് നിര്‍മിക്കുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലക്കിയിട്ടുള്ളതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it