India

'ബ്രാഹ്‌മണരുടെ മേല്‍ മൂത്രമൊഴിക്കും': വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്

ബ്രാഹ്‌മണരുടെ മേല്‍ മൂത്രമൊഴിക്കും: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്
X

മുംബൈ: ബ്രാഹ്‌മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഇന്‍സ്റ്റാഗ്രാമില്‍ വിശദമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അനുരാഗ് കശ്യപ് ക്ഷമാപണം നടത്തിയത്.ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നല്‍കിയ മറുപടി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. 'ബ്രാഹ്‌മണന്മാരുടെ മേല്‍ ഞാന്‍ മൂത്രമൊഴിക്കും' എന്നായിരുന്നു അനുരാഗിന്റെ കമന്റ്.

ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെയാണ് മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയത്. ഇത് തന്റെ ക്ഷമാപണം ആണെന്നും ഫൂലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റിനല്ല അതെന്നും കമന്റിനാണെന്നും അനുരാഗ് കശ്യപ് പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും അനുരാഗ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നിങ്ങള്‍ അന്വേഷിക്കുന്നത് ഒരു ക്ഷമാപണം ആണെങ്കില്‍, ഇതാണ് എന്റെ ക്ഷമാപണം. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയുള്ള ബ്രാഹ്‌മണരാണെന്ന് സ്വയം തീരുമാനിക്കൂവെന്നും അനുരാഗ് കുറിക്കുന്നുണ്ട്.

ഏപ്രില്‍ 11 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അഖില ഭാരതീയ ബ്രാഹ്‌മിണ്‍ സമാജും പരശുറാം ആരതിക് വികാസ് മഹാമണ്ഡലും ചിത്രത്തിന്റെ ഉള്ളടക്കത്തെ എതിര്‍ത്ത സംഘടനകളില്‍ ഉള്‍പ്പെടുന്നു. സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു, നിര്‍മ്മാതാക്കള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമയില്‍ ആക്ഷേപകരമായ ഉള്ളടക്കം ഇല്ലെന്ന് പറയുന്ന ആളുകളുമായി ഒരു സംഭാഷണം നടത്താന്‍ കഴിയുന്ന തരത്തില്‍, ചിത്രം രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ചിത്രം ഏപ്രില്‍ 25 ന് തിയേറ്ററുകളില്‍ എത്തും.






Next Story

RELATED STORIES

Share it