India

എച്ച്എഎല്ലുമായി സഹകരിച്ചത് വ്യോമസേനയുടെ യുദ്ധശേഷിയെ ബാധിച്ചുവെന്നു വ്യോമസേനാ മേധാവി

എച്ച്എഎല്‍ നിര്‍മിച്ച ലൈറ്റ് കോപാക്ട് എയര്‍ക്രാഫ്റ്റ് തേജസിനോട് സേനക്ക് വിമുഖതയെന്തെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ധനോവ

എച്ച്എഎല്ലുമായി സഹകരിച്ചത് വ്യോമസേനയുടെ യുദ്ധശേഷിയെ ബാധിച്ചുവെന്നു  വ്യോമസേനാ മേധാവി
X

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്‌റോനാട്ടിക്കല്‍ ലിമിറ്റഡിനെ പിന്തുണക്കാനുള്ള തീരുമാനം വ്യോമസേനയുടെ യുദ്ധശേഷിയെ ബാധിച്ചുവെന്ന് വ്യാമസേനാ മേധാവി ബിഎസ് ധനോവ. എച്ച്എഎല്‍ നിര്‍മിച്ച ലൈറ്റ് കോപാക്ട് എയര്‍ക്രാഫ്റ്റ് തേജസിനോട് സേനക്ക് വിമുഖതയെന്തെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ധനോവ. സേവനമെന്ന നിലക്ക് വ്യോമസേന എച്ച്എഎല്ലിന് ആനുകൂല്യം നല്‍കുന്നു. എന്നാല്‍ ശത്രുക്കള്‍ യുദ്ധത്തില്‍ എന്തെങ്കിലും ആനുകൂല്യം അനുവദിക്കുമെന്നു കരുതുന്നുണ്ടോയെന്നു ധനോവ ചോദിച്ചു. തേജസില്‍ ഒരുക്കേണ്ട സൗകര്യങ്ങളില്‍ വ്യോമസേന മാറ്റം വരുത്തി എന്ന ആരോപണങ്ങളും വ്യോമസേനാ മേധാവി നിരസിച്ചു. തേജസില്‍ ഒരുക്കേണ്ട സൗകര്യങ്ങളില്‍ വ്യോമസേന മാറ്റം വരുത്തിയിട്ടില്ലെന്നു വ്യോമസേനാ മേധാവി വ്യക്തമാക്കി

Next Story

RELATED STORIES

Share it