India

രാജ്യത്ത് 12-14 പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ച് മുതല്‍

രാജ്യത്ത് 12-14 പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ച് മുതല്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് 12-14 വയസ്സുകാര്‍ക്ക് മാര്‍ച്ച് ആദ്യം മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 15-18 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ജനുവരി മൂന്നിനാണ് ഇത് ആരംഭിച്ചത്.

ജനുവരി അവസാനത്തോടെ ഈ വാക്‌സിനേഷന്‍ പൂര്‍ത്താവുമെന്നാണ് കരുതുന്നത്. ഇതുവരെ ഈ പ്രായത്തിലുള്ള 7.4 കോടി ജനസംഖ്യയില്‍ 3.45 കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കുള്ള രണ്ടാം ഡോസ് വിതരണം ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇതിന് പുറമേയാണ് മാര്‍ച്ച് ആദ്യം 12- 14 വയസ്സുകാര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുക.

ഞായറാഴ്ചയായിരുന്നു രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഒന്നാം വാര്‍ഷികം. ഇതുവരെ 157.20 കോടി വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്തുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. വാക്‌സിന്‍ വിതരണം ഒരുവര്‍ഷം പിന്നിട്ടതിന്റെ ഓര്‍മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്റ്റാമ്പ് പ്രകാശനം ചെയ്തു.

Next Story

RELATED STORIES

Share it