India

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടിയത്: മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടിയത്: മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടിയതാണെന്നും ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ ജിഡിപി നിരക്ക് കണക്കാക്കിയതാണ് ഇതിനു കാരണമെന്നും മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം. 2011-2012 സാമ്പത്തിക വര്‍ഷത്തിലും 2016-2017 സാമ്പത്തിക വര്‍ഷത്തിലുമുള്ള ജിഡിപി വളര്‍ച്ചാ നിരക്ക് സംബന്ധിച്ച കണക്കുകള്‍ തെറ്റാണെന്നാണെന്നു ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അരവിന്ദ് സുബ്രമണ്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ 7 ശതമാനം വളര്‍ച്ചയുണ്ടായെന്നായിരുന്നു പുറത്തുവന്ന കണക്കുകള്‍. എന്നാല്‍ 4.5 ശതമാനം വളര്‍ച്ച മാത്രമാണ് സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായത്. ശരിയായ രീതിയിലായിരുന്നു ജിഡിപി കണക്കാക്കിയിരുന്നെങ്കില്‍ കാര്‍ഷിക മേഖലയിലും ബാങ്കിങ് മേഖലയിലും ശരിയായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരുകള്‍ക്കു കഴിയുമായിരുന്നു.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു മാത്രമല്ല, യുപിഎ സര്‍ക്കാരിന്റെ കാലത്തും വളര്‍ച്ചാ നിരക്കു പെരുപ്പിച്ചു കാണിക്കുകയായിരുന്നു. നിര്‍മാണ മേഖലയില്‍ 17 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ ജിഡിപി നിരക്ക് കണക്കാക്കിയതാണ് വളര്‍ച്ചാ നിരക്കു തെറ്റായി രേഖപ്പെടുത്താന്‍ കാരണമായതെന്നും അരവിന്ദ് സുബ്രമണ്യം പറഞ്ഞു.

Next Story

RELATED STORIES

Share it