India

ജാര്‍ഖണ്ഡിലെ ദുംറിയിലും ഉത്തര്‍പ്രദേശിലെ ഘോസിയിലും ഇന്‍ഡ്യാ സഖ്യത്തിന് ജയം

ജാര്‍ഖണ്ഡിലെ ദുംറിയിലും ഉത്തര്‍പ്രദേശിലെ ഘോസിയിലും   ഇന്‍ഡ്യാ സഖ്യത്തിന് ജയം
X

റാഞ്ചി: ജാര്‍ഖണ്ഡിലെ ദുംറി ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യത്തിന് വിജയം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാനാര്‍ത്ഥി ബേബി ദേവിയാണ് വിജയിച്ചത്. 10505 വോട്ടിനാണ് ഇന്‍ഡ്യാ മുന്നണിയുടെ വിജയം. ബിജെപി പിന്തുണയോടെ മത്സരിച്ച എജെഎസ് യു സ്ഥാനാര്‍ത്ഥി യശോദ ദേവിയെയാണ് ബേബി ദേവി പരാജയപ്പെടുത്തിയത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ പ്രതിനിധിയായിരുന്ന മന്ത്രി ജഗന്നാഥ് മഹ്‌തോയുടെ മരണത്തോടെയാണ് ദുംറിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ജഗന്നാഥ് മഹ്‌തോയുടെ ഭാര്യയാണ് ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് വിജയിച്ച ബേബി ദേവി. എഐഎംഐഎമ്മിന്റെ സ്ഥാനാര്‍ത്ഥിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജഗന്നാഥ് മഹ്‌തോ കഴിഞ്ഞ 20 വര്‍ഷമായി ഇവിടുത്തെ സിറ്റിംഗ് എംഎല്‍എയാണ്.


ലഖ്‌നൌ: ഉത്തര്‍ പ്രദേശിലെ ഘോസി ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യത്തിന് വിജയം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗ് വിജയിച്ചു. ധാരാ സിംഗ് ചൗഹാനെയാണ് സുധാകര്‍ സിംഗ് പരാജയപ്പെടുത്തിയത്. നേരത്തെ എസ് പി എംഎല്‍എയായിരുന്ന ധാരാ സിംഗ് ചൗഹാന്‍ രാജിവെച്ച് ബിജെപി പാളയത്തില്‍ ചേക്കേറിയതോടെയാണ് ഘോസിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

തുടര്‍ന്ന് ഇതേ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ പാളയം മാറിയെങ്കിലും കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ ധാരാസിംഗിനായില്ല. ഘോസിയില്‍ കോണ്‍?ഗ്രസും ഇടത് പാര്‍ട്ടികളും എസ്പിയെ പിന്തുണക്കുകയായിരുന്നു. മായാവതിയുടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.




Next Story

RELATED STORIES

Share it