- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയില്‍ കോണ്‍ഗ്രസിനോട് 10 സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്
കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡല്‍ഹിയില്‍ ദേവഗൗഡയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ദേവഗൗഡയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനോട് 10 സീറ്റുകള്‍ ആവശ്യപ്പെട്ട് ജനതാദള്‍ (എസ്). കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡല്‍ഹിയില്‍ ദേവഗൗഡയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ദേവഗൗഡയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഈമാസം 10ന് മുമ്പായി അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചതായി ദേവഗൗഡ വ്യക്തമാക്കി.
28 ലോക്‌സഭാ സീറ്റുകളുള്ള കര്‍ണാടകയില്‍ നേരത്തെ 12 സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ഇന്നത്തെ ചര്‍ച്ചയില്‍ ജെഡിഎസ് ആവശ്യം 10 സീറ്റുകളിലേക്കായി ചുരുക്കിയത്. സീറ്റ് വിഷയത്തില്‍ കെ സി വേണുഗോപാലും ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയുമായി ചര്‍ച്ച നടത്തിയശേഷം രാഹുല്‍ ഗാന്ധി അന്തിമതീരുമാനമെടുക്കുമെന്ന് ദേവഗൗഡ അറിയിച്ചു.
അതേസമയം, കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ പലതുമാണ് ജെഡിഎസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍, ഏതൊക്കെ മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കിയില്ല. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം രൂപീകരിച്ചത്. സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ പലപ്പോഴായി അഭിപ്രായഭിന്നതകള്‍ ഉടലെടുത്തിരുന്നു.
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സാഹിത്യകാരന് കെ...
27 Nov 2024 7:57 AM GMTസ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
27 Nov 2024 7:35 AM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ...
27 Nov 2024 7:29 AM GMTക്ലാസ് മുറിയില്‍ തോക്കും കിടക്കയും;100 അധ്യാപകരെ പുറത്താക്കി ബിഹാര്‍
27 Nov 2024 7:20 AM GMT