India

11കാരന്റെ ദുരൂഹമരണം; യുപിയില്‍ പോലിസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി

തിരച്ചില്‍ നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലിസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ രോഷാകുലരാവുകയായിരുന്നു. കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് കൈകള്‍ കോര്‍ത്തുപിടിച്ച് റോഡ് തടയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൃതദേഹത്തിന് ചുറ്റം ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ അവിടെനിന്ന് മാറ്റാനുള്ള പോലിസിന്റെ ശ്രമങ്ങളെല്ലാം വിഫലമായി.

11കാരന്റെ ദുരൂഹമരണം; യുപിയില്‍ പോലിസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 11 വയസുള്ള ആണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പോലിസുമായി ഏറ്റുമുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവാനായി പോലിസെത്തിയപ്പോഴാണ് ഗ്രാമവാസികള്‍ രോഷാകുലരായത്. പോലിസുമായി രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നാലെ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് 11 കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. കാന്‍ഷിറാം കോളനിയില്‍ താമസക്കുന്ന ദീപക് എന്ന കുട്ടിയെ വ്യാഴാഴ്ച മുതലാണ് കാണാതാവുന്നത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയമുയര്‍ന്നു.

തിരച്ചില്‍ നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലിസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ രോഷാകുലരാവുകയായിരുന്നു. കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് കൈകള്‍ കോര്‍ത്തുപിടിച്ച് റോഡ് തടയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൃതദേഹത്തിന് ചുറ്റം ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ അവിടെനിന്ന് മാറ്റാനുള്ള പോലിസിന്റെ ശ്രമങ്ങളെല്ലാം വിഫലമായി.

ആളുകള്‍ പ്രകോപിതരാവുതയും പോലിസിനെ ഓടിക്കുകയും ചെയ്യുന്നുണ്ട്. വളരെ കുറച്ച് പോലിസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുകെ കൈയില്‍ ലാത്തിയും റൈഫിളുമുണ്ടായിരുന്നു. ജനക്കൂട്ടത്തെ പ്രകോപിതരാക്കാതെ പോലിസുകാര്‍ അവിടെനിന്ന് പിന്‍വാങ്ങി. ശേഷം കൂടുതല്‍ സേനയുമായി സ്ഥലത്തേക്ക് മടങ്ങിയെത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയും മൃതദേഹം പോലിസ് ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ദുരൂഹമരണത്തില്‍ പ്രതിഷേധവുമായി സംഘടിച്ചെത്തിയ നാട്ടുകാരെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒരു യുവതിയെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുന്നതും ബലംപ്രയോഗിച്ച് വലിച്ചെറിയുന്നതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമാണ്. മൃതദേഹം കൊണ്ടുപോയശേഷമാണ് പോലിസ് മര്‍ദ്ദനം അഴിച്ചുവിട്ടത്. കാന്‍ഷിറാം കോളനിയില്‍ ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഞങ്ങള്‍ ഇന്നലെയാണ് കേസ് ഫയല്‍ ചെയ്തത്. വ്യാഴാഴ്ച മുതല്‍ കുട്ടിയെ കാണാതായെങ്കിലും ഇന്നലെയാണ് പോലിസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്- പോലിസ് സൂപ്രണ്ട് ശിവ്ഹരെ മീണ (പ്രതാപ്ഗഡ്) വ്യക്തമാക്കി. കേസില്‍ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it