India

രാജ്യത്ത് പാചക വാതക വില കുറച്ചു

എല്ലാ മാസവും ആദ്യ ദിവസമാണ് പാചക വാതക നിരക്ക് പരിഷ്‌കരിക്കുന്നത്. 2019 ആഗസ്ത് മുതല്‍ വില തുടര്‍ച്ചയായി വിലവര്‍ധിച്ചുവരികയായിരുന്നു.

രാജ്യത്ത് പാചക വാതക വില  കുറച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറച്ചു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് വില കുറയുന്നത്. ഇതിന് ആനുപാതികമായി രാജ്യത്ത് മറ്റു ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിരക്കില്‍ മാറ്റം വരും.

സബ്സിഡിയില്ലാത്ത സിലിണ്ടര്‍ വില(14.2 കിലോഗ്രാം) ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറഞ്ഞു. മുംബൈയില്‍ 714.50 രൂപയില്‍ നിന്ന് 579 രൂപയായും കുറവുവന്നു. കൊല്‍ക്കത്തയില്‍ 584.50 രൂപയായി. ചെന്നൈയില്‍ 569.50 രൂപയുമാകും പുതിയ വില. കേരളത്തിലും ഇതിന് അനുസരിച്ചു സിലിണ്ടര്‍ വിലയില്‍ മാറ്റം വരും.

എല്ലാ മാസവും ആദ്യ ദിവസമാണ് പാചക വാതക നിരക്ക് പരിഷ്‌കരിക്കുന്നത്. 2019 ആഗസ്ത് മുതല്‍ വില തുടര്‍ച്ചയായി വിലവര്‍ധിച്ചുവരികയായിരുന്നു. എന്നാല്‍ രണ്ടുമാസമായി വില താഴോട്ടാണ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചത്.



Next Story

RELATED STORIES

Share it