India

'എന്തിനാണ് ബംഗാളിനോട് നിങ്ങള്‍ക്ക് ഇത്ര അലര്‍ജി'; കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മമത

എന്തിനാണ് ബംഗാളിനോട് നിങ്ങള്‍ക്ക് ഇത്ര അലര്‍ജി; കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മമത
X

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്‍മവാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരേ മമതയുടെ രൂക്ഷവിമര്‍ശനം. വരാനിരിക്കുന്ന റിപബ്ലിക് ദിന പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പക്ഷപാതപരമായ സമീപനമുണ്ടെന്ന് മമത ആരോപിച്ചു.

'എന്തുകൊണ്ടാണ് ബംഗാളിനോട് ഇത്ര അലര്‍ജി. നിങ്ങള്‍ ബംഗാള്‍ ടാബ്ലോ നിരസിച്ചു... ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ (ഡല്‍ഹിയില്‍) നേതാജിയുടെ പ്രതിമ നിര്‍മിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സംസ്ഥാനത്തിന്റെ പങ്കില്‍ അഭിമാനമുണ്ട്. ബംഗാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ഈ വസ്തുതയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്‍മദിനം ദേശീയ അവധി ദിനമായി അനുസ്മരിക്കാന്‍ ബാനര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സുഭാഷ് ചന്ദ്ര ബോസ് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വിയോഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. നേതാജി എവിടെയാണെന്ന് ഇന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. അധികാരത്തില്‍ വരുമ്പോള്‍ നേതാജിയെക്കുറിച്ച് അന്വേഷിക്കുമെന്ന് ബിജെപി സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ബംഗാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. ഈ വസ്തുതയില്‍ താന്‍ അഭിമാനിക്കുന്നു. നേരത്ത, നേതാജി സുഭാഷിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it