- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകനെ ഗ്രൈന്‍ഡര്‍ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ശരീരം കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു; അച്ഛന്‍ അറസ്റ്റില്‍
സംഭവവുമായി ബന്ധപ്പെട്ട് നിലേഷ് ജോഷി (65)യെ പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലാണ് സംഭവം. മകന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായതാണ് റിട്ട. പോലിസുകാരന്‍ കൂടിയായ പിതാവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.
അഹമ്മദാബാദ്: മകനെ ഗ്രൈന്‍ഡര്‍ കല്ല് കൊണ്ട് അടിച്ചു കൊന്നു പല കഷ്ണങ്ങളാക്കി ശരീര ഭാഗങ്ങള്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച് പിതാവ്. സംഭവവുമായി ബന്ധപ്പെട്ട് നിലേഷ് ജോഷി (65)യെ പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലാണ് സംഭവം. മകന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായതാണ് റിട്ട. പോലിസുകാരന്‍ കൂടിയായ പിതാവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.
കൊന്ന ശേഷം മകന്റെ ശരീര ഭാഗങ്ങള്‍ അഹമ്മദാബാദിലെ പലയിടങ്ങളിലായാണ് ഇയാള്‍ ഉപേക്ഷിച്ചത്. പിന്നീട് സംസ്ഥാനം വിട്ട നിലേഷിനെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രാജസ്ഥാനിലെ സവായ് മാധോപുര്‍ ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനില്‍ അവാധ് എക്‌സ്പ്രസില്‍ നിന്നാണ് പിടികൂടിയത്. യുപിയിലെ ഗോരഖ്പുര്‍ വഴി നേപ്പാള്‍ അതിര്‍ത്തിയിലേക്കു കടക്കാനായിരുന്നു ഇയാളുടെ പദ്ധതി.
ട്രാഫിക് ഇന്‍സ്‌പെക്ടറായി വിരമിച്ച നിലേഷ് ജോഷി ജൂലൈ 18ന് പുലര്‍ച്ചെ അഞ്ചിന് സ്വന്തം വീട്ടില്‍ വച്ചാണ് 21കാരനായ സ്വയം ജോഷി എന്നു പേരുള്ള മകനെ കൊലപ്പെടുത്തിയത്. വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. പിന്നീട് ഇലക്ട്രോണിക് കട്ടര്‍ ഉപയോഗിച്ച് ആറ് ഭാഗങ്ങളായി ശരീരത്തെ മുറിച്ചു. വലിയ പ്ലാസ്റ്റിക്ക് ബാഗില്‍ അഹമ്മദാബാദിലെ വസ്‌ന, എല്ലിസ് പാലം തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കുകയായിരുന്നു.
അഹമ്മദാബാദിലെ പോഷ് മേഖലയില്‍ നിന്ന് കവറുകളിലാക്കിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത് പരിഭ്രാന്തി പരത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അഹമ്മദാബാദ് പോലിസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിച്ചത്.
പണത്തെച്ചൊല്ലിയാണു പിതാവും മകനും വഴക്കിട്ടത്. ഇനി പണം നല്‍കാനാകില്ലെന്ന് നിലേഷ് ജോഷി നിലപാടെടുത്തു. വാക്കു തര്‍ക്കം അതിരുവിട്ടപ്പോള്‍ അടുക്കളയിലെ ഗ്രൈന്‍ഡറില്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മകന്റെ തലയില്‍ നിലേഷ് ജോഷി ഇടിക്കുകയായിരുന്നു. പലതവണ ഇടിച്ചതോടെ ഇയാള്‍ മരിച്ചു.
പിന്നീട് പ്ലാസ്റ്റിക് ബാഗും ഇലക്ട്രോണിക് കട്ടറും കലുപുര്‍ ചന്തയില്‍ നിന്നു വാങ്ങി ശരീരം മുറിച്ച് പലയിടങ്ങളില്‍ നിക്ഷേപിച്ചു. സ്വന്തം സ്‌കൂട്ടറില്‍ യാത്ര ചെയ്താണ് ബാഗുകള്‍ നിക്ഷേപിച്ചത്. ജൂലൈ 20ന് ആദ്യ ബാഗ് കിട്ടിയപ്പോള്‍ തന്നെ വസ്‌ന സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
നേപ്പാളിലേക്കു രക്ഷപ്പെടാനുള്ള നീക്കത്തിനിടെ ഗോരഖ്പുര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു കയറണമെന്ന ആഗ്രഹം കാരണമാണ് നിലേഷ് ജോഷി യാത്ര യുപി വഴിയാക്കിയത്. ബാഗുകള്‍ നിക്ഷേപിച്ച ശേഷം വീടു പൂട്ടിയിറങ്ങിയ ഇയാള്‍ ബസ്സിലാണ് സൂറത്തിലേക്കു പോയത്. അവിടെ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് അവാധ് എക്‌സ്പ്രസില്‍ കയറി. മരിച്ച മകനെ കൂടാതെ നിലേഷിന് ഒരു മകളുമുണ്ട്. ഇയാളുടെ ഭാര്യയും മകളും ആറ് വര്‍ഷമായി ജര്‍മനിയില്‍ സ്ഥിര താമസമാണ്.
RELATED STORIES
അബ്ദുല്‍ റഹ്മാന് അല്‍ ഖറദാവിയെ യുഎഇക്ക് കൈമാറി
10 Jan 2025 1:58 AM GMTജോലി കണ്ടെത്താന്‍ ''എഐ ബോട്ടിനെ'' ചുമതലപ്പെടുത്തി യുവാവ്; 50...
10 Jan 2025 1:30 AM GMTമല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്:അതിവേഗ നടപടിയുമായി സര്‍ക്കാര്‍;...
10 Jan 2025 12:55 AM GMTകോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ 24 മണിക്കൂറിനുള്ളില്‍...
9 Jan 2025 5:16 PM GMTഅമൃത്പാല്‍ സിങ്ങ് എംപിക്കെതിരേ യുഎപിഎ ചുമത്തി
9 Jan 2025 4:52 PM GMTസിറിയയെ വെട്ടിമുറിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രായേലി...
9 Jan 2025 4:37 PM GMT